Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ടെന്നീസിൽ പുതുരക്തങ്ങളുടെ വരവറിയിക്കൽ: കാർലോസ് അൽക്കറാസിന് യുഎസ് ഓപ്പൺ, ഒപ്പം ഒന്നാം റാങ്കും

ടെന്നീസിൽ പുതുരക്തങ്ങളുടെ വരവറിയിക്കൽ: കാർലോസ് അൽക്കറാസിന് യുഎസ് ഓപ്പൺ, ഒപ്പം ഒന്നാം റാങ്കും
, തിങ്കള്‍, 12 സെപ്‌റ്റംബര്‍ 2022 (18:09 IST)
കഴിഞ്ഞ ഒന്നര പതിറ്റാണ്ടിന് മുകളിലായി ടെന്നീസ് ലോകം ഭരിച്ച് കൊണ്ടിരിന്നത് പ്രധാനമായും മൂന്ന് താരങ്ങളാണ്. മേജർ കിരീടങ്ങളെല്ലാം റാഫേൽ നദാലും,റോജർ ഫെഡററും, ജോകോവിച്ചും പങ്കിട്ടെടുത്തപ്പോൾ മൂന്ന് പേർക്കും കാര്യമായ വെല്ലുവിളികൾ പോലും ഉയർത്താൻ ആർക്കുമായിരുന്നില്ല.
 
നാൽപ്പതിനടുത്ത് പ്രായമായ താരങ്ങൾ കരിയറിൻ്റെ അവസാനത്തിൽ നിൽക്കുമ്പോൾ ടെന്നീസ് ലോകത്ത് സംഭവിക്കുന്നത് പുതുതലമുറയിലെ മുന്നേറ്റമാണ്. റാഫേൽ നദാലിനെ അട്ടിമറിച്ച് കൊണ്ട് ടെന്നീസ് ലോകത്ത് ശ്രദ്ധേയനായ കാർലോസ് അൽക്കാറസ് യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോൾ.കാസ്പര്‍ റൂഡിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് അല്‍ക്കറാസ് കിരീടം നേടിയത്. ഇതോടെ എടിപി റാങ്കിംഗിൽ ഒന്നാമതെത്താനും താരത്തീനായി.
 
ഇതോടെ റാങ്കിങിൽ ഒന്നാമതെത്തൂന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന നേട്ടം 19കാരനായ അൽക്കറാസ് സ്വന്തമാക്കി.ഏറ്റവും പ്രായം കുറഞ്ഞ ഗ്രാന്‍സ്ലാം ജേതാവെന്ന റെക്കോര്‍ഡ് പങ്കിടാനും അല്‍ക്കറാസിനായി. ഇക്കാര്യത്തില്‍ റാഫേല്‍ നദാലിനും പീറ്റ് സാംപ്രസിനും ഒപ്പമാണ് അല്‍ക്കറാസ്.
 
അതേസമയം വനിതാവിഭാഗത്തിൽ ഒൻസ് ജബൗറിനെ തോൽപ്പിച്ച് ഇഗ സ്വിയറ്റെക് കിരീടം നേടി.നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ഇഗയുടെ ജയം. സ്‌കോര്‍ 6-2, 7-6. ഇത്തവണ ഫ്രഞ്ച് ഓപ്പണ്‍ കിരീടവും ഇഗയ്ക്കായിരുന്നു.ഇഗയുടെ മൂന്നാമത്തെ ഗ്രാൻസ്ലാം കിരീടനേട്ടമാണിത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

T20 worldcup Indiann Team Announced: സഞ്ജു പുറത്ത്, പന്തും അക്ഷർ പടേലും ടീമിൽ: ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു