Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഫെബ്രുവരി - 27, ഇന്ത്യൻ ജനത മറക്കാനിടയില്ലാത്ത ദിവസം; സൈനികൻ അഭിനന്ദൻ വർദ്ധമാന്റെ ധീരത തിരിച്ചറിഞ്ഞ നാൾ

ഫെബ്രുവരി - 27, ഇന്ത്യൻ ജനത മറക്കാനിടയില്ലാത്ത ദിവസം; സൈനികൻ അഭിനന്ദൻ വർദ്ധമാന്റെ ധീരത തിരിച്ചറിഞ്ഞ നാൾ

ചിപ്പി പീലിപ്പോസ്

, ബുധന്‍, 18 ഡിസം‌ബര്‍ 2019 (18:30 IST)
ധീരതയുടെ പര്യായമായി വിശേഷിപ്പിക്കപ്പെട്ട ഇന്ത്യൻ വ്യോമസേന വിംഗ് കമാന്‍ഡർ അഭിനന്ദനെ ഇന്ത്യൻ ജനതയ്ക്ക് എങ്ങനെ മറക്കാനാകും. ബലാകോട്ട് മിന്നാലാക്രമണത്തെ തുടർന്ന് ഇന്ത്യ-പാക് ബന്ധം വഷളായ സാഹചര്യത്തിൽ അതിര്‍ത്തിക്ക് സമീപം തകർന്ന യുദ്ധവിമാനത്തിൽ നിന്ന് വിംഗ് കമാന്‍ഡർ അഭിനന്ദൻ വർത്തമാനെ പാക് സേന പിടികൂടുകയായിരുന്നു. കൃത്യമായി പറഞ്ഞാൽ ഈ വർഷം ഫെബ്രുവരി 27നു. 
 
പാക് സൈനികരുടെ പിടിയിലകപ്പെട്ട അഭിനന്ദനെ അവർ തലങ്ങും വിലങ്ങും ചോദ്യങ്ങൾ കൊണ്ട് മൂടി. അവയെയെല്ലാം ധീരതയോടെ നേരിടുന്ന അഭിനന്ദന്റെ ഒരു വീഡിയോ പുറത്തുവിട്ടതും പാകിസ്ഥാൻ തന്നെയാണ്. ഒരു ചായകപ്പ് കയ്യിലേന്തി തലഉയർത്തി ഉറച്ച സ്വരത്തിലായിരുന്നു അഭിനന്ദന്റെ മറുപടി. വിമാനത്തെയും സൈനികനീക്കങ്ങളെയും കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ തനിക്ക് ആകില്ലെന്നായിരുന്നു അഭിനന്ദന്റെ പ്രതികരണം. ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ മാർച്ച് ഒന്നിന് അഭിനന്ദനെ പാകിസ്‌താൻ ഇന്ത്യയ്ക്ക് കൈമാറി.
 
വൈറലായ ഈ വീഡിയോ ദൃശ്യങ്ങൾ അഭിനന്ദനെ ധീരയോദ്ധാവാക്കി ഉയർത്തുകയായിരുന്നു. ശത്രുമുഖത്ത് നിന്ന് ധീരമായി ചോദ്യങ്ങളെ നേരിട്ട ധൈര്യത്തെ ഇന്ത്യ മുഴുവനും വാഴ്ത്തി. ഈ ധൈര്യത്തിനു രാജ്യം അദ്ദേഹത്തിന് രാജ്യത്തെ മൂന്നാമത്തെ ഉയർന്ന സൈനികബഹുമതിയായ വീര ചക്ര നൽകി ആദരിച്ചു. 20 വർഷത്തിന് ശേഷമാണ് ഒരു സൈനികന് വീര ചക്ര സമ്മാനിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൗരത്വ നിയമത്തിനെതിരായ പ്രതിഷേധം: മദ്രാസ് സര്‍വകലാശാലയിൽ കമല്‍ ഹാസനെ തടഞ്ഞു