Webdunia - Bharat's app for daily news and videos

Install App

വീണ്ടും നിരാശപ്പെടുത്തി മറ്റൊരു ടൊവിനോ ചിത്രം; 'വാശി' റിവ്യു

Webdunia
വെള്ളി, 17 ജൂണ്‍ 2022 (15:45 IST)
പ്രേക്ഷകരെ നിരാശപ്പെടുത്തി മറ്റൊരു ടൊവിനോ ചിത്രം കൂടി. ടൊവിനോയുടെ തന്നെ ഡിയര്‍ ഫ്രണ്ട് ഈയടുത്താണ് റിലീസ് ചെയ്തത്. ഡിയര്‍ ഫ്രണ്ടും തിയറ്ററുകളില്‍ പരാജയമായിരുന്നു. അതിനു പിന്നാലെയാണ് വലിയ പ്രതീക്ഷകളോടെ വാശി റിലീസ് ചെയ്തത്. എന്നാല്‍ പേരിലുള്ള വാശി പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ കഴിയാതെ ചിത്രം ശരാശരിയിലൊതുങ്ങി. 
 
ഒരേ പ്രഫഷനിലുള്ള രണ്ട് പേര്‍ തമ്മില്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന കാര്യങ്ങളുമാണ് സിനിമയില്‍ മുഖ്യമായും പ്രതിപാദിച്ചിരിക്കുന്നത്. ഇരുവര്‍ക്കും വക്കീല്‍ പണിയാണ്. എന്നാല്‍ ഒരു കേസിന്റെ ഭാഗമായി ഇരുവരും നേര്‍ക്കുനേര്‍ വരുന്നു. പിന്നീട് കളി കാര്യമാകുന്നു. പ്രഫഷനില്‍ സ്വന്തമായി ഇടം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടയിലാണ് എബിന്‍ മാത്യു, മാധവി മോഹന്‍ എന്നീ അഭിഭാഷകര്‍ ഒന്നിക്കുന്നത്. അധികം കഴിയും മുന്‍പ് ഒരു കേസ് അവരെ രണ്ട് ധ്രുവങ്ങളിലാക്കി. 
 
എബിന്‍ മാത്യു ആയി ടൊവിനോയും മാധവിയായി കീര്‍ത്തി സുരേഷും അഭിനയിക്കുന്നു. ഇരുവരും തങ്ങളുടെ കഥാപാത്രങ്ങളെ തരക്കേടില്ലാതെ അവതരിപ്പിച്ചിട്ടുണ്ട്. കോടതി രംഗങ്ങളിലൂടെയെല്ലാം പ്രേക്ഷകരെ ത്രില്ലടിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പലയിടത്തും സിനിമ പരാജയപ്പെടുന്നു. 
 
രേവതി കലാമന്ദിറിന്റെ ബാനറില്‍ ജി.സുരേഷ് കുമാറും ഭാര്യ മേനക സുരേഷ്, മകള്‍ രേവതി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. വിഷ്ണു ജി.രാഘവും ജാനിസ് ചാക്കോ സൈമണും ചേര്‍ന്നാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്. സംവിധാനം വിഷ്ണു ജി രാഘവ് തന്നെ. മീ ടു വിഷയത്തെ കുറിച്ചെല്ലാം സിനിമ ഗൗരവത്തോടെ സംസാരിക്കുന്നുണ്ട്. പൊളിറ്റിക്കലി സിനിമ ശക്തമായ വിഷയങ്ങള്‍ സംസാരിക്കുന്നതാണ് ഏറ്റവും വലിയ പ്ലസ് പോയിന്റ്. തിയറ്ററില്‍ ഒരു തവണ കാണാവുന്ന സൃഷ്ടിയാകുന്നതും അതിനാലാണ്. 
 
റേറ്റിങ് 2.5/5 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments