Webdunia - Bharat's app for daily news and videos

Install App

ബലാത്സംഗം ചെയ്തയാൾക്കൊപ്പം തന്നെ സഹോദരിയെ വിവാഹം കഴിപ്പിച്ചയച്ച മാധവൻകുട്ടിക്ക് നടുവിരൽ നമസ്ക്കാരം; വൈറലായി കുറിപ്പ്

സിനിമാസ്വാദകരുടെ കൂട്ടായ്മയായ മൂവി സ്ട്രീറിന്റെ ഫേസ്‌ബുക്ക് പേജിൽ മാളവിക രാധാകൃഷ്ണനാണ് കുറിപ്പെഴുതിയിരിക്കുന്നത്.

Webdunia
ചൊവ്വ, 20 ഓഗസ്റ്റ് 2019 (15:44 IST)
മമ്മൂട്ടിയുടെ ഹിറ്റ്ലർ മാധവൻകുട്ടി എന്ന കഥാപാത്രം മലയാളി പ്രേക്ഷകർക്ക് മറക്കാനാവില്ല. ചിത്രം പുറത്തിറങ്ങിയിട്ട് ഇന്ന് വർഷങ്ങൾ കഴിഞ്ഞെങ്കിലും കഥയും കഥാപാത്രങ്ങളും ഇന്നും ചർച്ചാ വിഷയമാണ്. സിദ്ദിഖ് സംവിധാനം ചെയ്ത ഈ ചിത്രത്തിലെ ഒരു രംഗത്തിലെ സ്ത്രീ വിരുദ്ധതയാണ് ഇപ്പോൾ ചർച്ചയാകുന്നത്.സിനിമാസ്വാദകരുടെ കൂട്ടായ്മയായ മൂവി സ്ട്രീറിന്റെ ഫേസ്‌ബുക്ക് പേജിൽ മാളവിക രാധാകൃഷ്ണനാണ് കുറിപ്പെഴുതിയിരിക്കുന്നത്.
 
 
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:
 
ഒരിടത്തൊരു പെൺകുട്ടി ട്യൂഷൻ പഠിക്കാൻ പോവുന്നു. ലാൽ കൃഷ്ണ വിരാടിയാരുടെ ഭാഷയിൽ പറഞ്ഞാൽ, കണ്ണിൽ നോക്കി പഠിപ്പിക്കേണ്ട അധ്യാപകൻ നെഞ്ചിൽ നോക്കി പഠിപ്പിക്കുന്നു. ആരുമില്ലാത്ത നേരം നോക്കി അവളെ കയറി പിടിക്കുന്നു. എന്നിട്ട് ചോദിക്കാൻ വരുന്ന അവളുടെ ചേട്ടനോട് പറയുവാ, "അവളൊന്ന് ഒച്ചവെച്ചിരുന്നേൽ ഞാൻ ഉണർന്നേനെ എന്ന് "!
 
ജനനം മുതൽ വിവാഹം വരെ, sex എന്നോ എന്തിന്, പ്രേമം എന്നുപോലും കേൾപ്പിക്കാതെ, അറിയിക്കാതെ, ചിന്തിപ്പിക്കാതെ ഈ സമൂഹം വളർത്തുന്ന ഒരു പെൺകുട്ടിക്ക് ആദ്യമായി ഒരു പുരുഷൻ തൊടുമ്പോൾ എന്താണ് തോന്നുക എന്നറിയാമോ? പകപ്പാവുണ്ടാവാം, അമ്പരപ്പുണ്ടാവാം, കൗതുകം വരെയുണ്ടാവാം. എന്നാൽ ഏറ്റവും കൂടുതൽ ഉണ്ടാവുക അതിഭീകരമായ ഭയമാണ്. ചോര കട്ടപിടിക്കുന്ന, അസ്ഥികൾ മരവിക്കുന്ന തണുപ്പ്. ആ അവളാണ്, ഒന്ന് ഒച്ചവെച്ചിരുന്നെങ്കിൽ എന്നയാൾ പറയുന്നത്. അവളൊരു ഊമ ആയിരുന്നെങ്കിലോ? മെന്റലി റീടാർഡെഡ് ആയിരുന്നെങ്കിലോ? എങ്കിൽ ആ അധ്യാപകൻ ചെയ്തത് തെറ്റായിപ്പോയി എന്ന് നമ്മൾ പറഞ്ഞേനെ അല്ലെ? അതാണ്‌, ഈ സമൂഹത്തിൽ റേപ്പ് ചെയ്യപെട്ടാലും എന്ത് അഭ്യൂസിനിരയായാലും അവളപ്പോ തന്നെ പ്രതികരിക്കണം. അല്ലെങ്കിൽ അവൾ അർഹിക്കുന്ന എമ്പതി നമുക്കൊക്കെ തോന്നണമെങ്കിൽ സ്വന്തമായൊരു ബോധം അവൾക്കുണ്ടാവരുത്. അല്ലാത്തപക്ഷം ബാക്കിയുള്ളതെല്ലാം അവളുടെ കൂടെ സമ്മതപ്രകാരം നടന്നതാണ്. അതുകൊണ്ടാണല്ലോ #metoo ആരോപണങ്ങളോട് നമുക്കിത്ര അസഹിഷ്ണുത.
 
ഇതേ ഗ്രൂപ്പിൽവന്ന സമാനമായൊരു പോസ്റ്റിന്റെ അടിയിൽ വന്ന കമെന്റുകൾക്കുള്ള മറുപടിയായിട്ടാണ് ഈ പോസ്റ്റ്‌. മാന്സ്പ്ലയിനിങ്ങിന്റെ അതിതീവ്രമായ അവസ്ഥയാണ് കമെന്റുകൾ മുഴുവൻ. നിങ്ങൾക്ക് അറിയാത്ത, empathise ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ ഇത്ര ക്രൂരമായ അഭിപ്രായങ്ങൾ പറയാൻ നിങ്ങളെ പ്രാപ്തരാക്കുന്നത് എന്താണ്? അല്ലെങ്കിൽ ആരാണ്? "റേപ്പ് നടന്നില്ലാലോ ", "അവൾക്കും സമ്മതം ആയിരുന്നില്ലേ " എന്നൊക്കെ ചിന്തിക്കുന്നതിന്മുൻപ് അയാൾ കാണിച്ചത് എത്ര വെല്ല്യ തെമ്മാടിത്തരമാണ് എന്ന് നീയൊന്നും ആലോചിക്കാത്തതെന്താണ്?
 
അനിയത്തിയെ അങ്ങേര്ക്കുതന്നെ കെട്ടിച്ചുകൊടുത്ത ഹിറ്റ്ലർ മാധവൻ കുട്ടി, അങ്ങേയ്ക്കൊരു നീണ്ട നടുവിരൽ നമസ്കാരം

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം