Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ വണ്‍മാന്‍ ഷോ, വേറിട്ട വിഷയം; 'പുഴു' ഗംഭീരമെന്ന് പ്രിവ്യു റിപ്പോര്‍ട്ടുകള്‍, റിലീസ് മേയ് 13 ന്

Webdunia
ചൊവ്വ, 10 മെയ് 2022 (14:17 IST)
മമ്മൂട്ടിയെ നായകനാക്കി നവാഗതയായ രത്തീന സംവിധാനം ചെയ്ത 'പുഴു' മേയ് 13 ന് ഒ.ടി.ടി. പ്ലാറ്റ്‌ഫോമില്‍ റിലീസ് ചെയ്യും. മമ്മൂട്ടിയുടെ ആദ്യ ഒ.ടി.ടി. റിലീസ് ആണ് പുഴു. സോണി ലിവിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുക. സിനിമ റിലീസ് ചെയ്യുന്നതിനു ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ ചിത്രത്തിന്റെ പ്രിവ്യു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരിക്കുകയാണ്. വളരെ പുതുമയുള്ള വിഷയമാണ് സിനിമ കൈകാര്യം ചെയ്തിരിക്കുന്നതെന്നാണ് സോണി ലിവുമായി ഏറ്റവും അടുത്ത വൃത്തങ്ങള്‍ പ്രിവ്യുവിന് ശേഷം അഭിപ്രായപ്പെട്ടിരിക്കുന്നത്. 
 
വളരെ വ്യത്യസ്തവും ശക്തവുമായ പ്രമേയം, അതിനൊപ്പം മമ്മൂട്ടിയുടെ വണ്‍മാന്‍ ഷോയാണ് പുഴുവില്‍ പ്രേക്ഷകരെ കാത്തിരിക്കുന്നതെന്നാണ് വിവരം. മറ്റ് കഥാപാത്രങ്ങളെല്ലാം മികച്ച രീതിയില്‍ പെര്‍ഫോം ചെയ്തിട്ടുണ്ടെങ്കിലും മമ്മൂട്ടിയുടെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രം എല്ലാവരേയും ഞെട്ടിക്കുമെന്നാണ് പ്രിവ്യു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 
 
ചിത്രത്തിന്റെ ക്ലൈമാക്‌സാണ് ഏറ്റവും മികച്ചത്. അഭിനേതാക്കളുടെ പ്രകടനത്തിനൊപ്പം ജേക്‌സ് ബിജോയിയുടെ സംഗീതം സിനിമയെ വേറെ ലെവല്‍ ആക്കിയിരിക്കുന്നു. ഹര്‍ഷദിന്റെ തിരക്കഥയും രത്തീനയുടെ സംവിധാനവും മലയാളത്തിന് മികച്ച സിനിമയാണ് സമ്മാനിക്കാന്‍ പോകുന്നതെന്നും പ്രിവ്യു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരിക്കുന്നു. മമ്മൂട്ടിക്കൊപ്പം പാര്‍വതി തിരുവോത്തും പുഴുവില്‍ ശക്തമായ കഥാപാത്രം അവതരിപ്പിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

അടുത്ത ലേഖനം
Show comments