Webdunia - Bharat's app for daily news and videos

Install App

പ്രേക്ഷകനെ അണ്ടര്‍എസ്റ്റിമേറ്റ് ചെയ്ത നാദിര്‍ഷ; കേശു ഈ വീടിന്റെ നാഥന്‍ നിരാശപ്പെടുത്തി

Webdunia
വെള്ളി, 31 ഡിസം‌ബര്‍ 2021 (15:06 IST)
ദിലീപ് ചിത്രം കേശു ഈ വീടിന്റെ നാഥന്‍ പ്രേക്ഷകരെ നിരാശപ്പെടുത്തുന്നു. നാദിര്‍ഷ സംവിധാനം ചെയ്ത സിനിമ ഡിസ്‌നി ഹോട്ട്സ്റ്റാറിലൂടെ ഇന്നാണ് റിലീസ് ചെയ്തത്. കോമഡി എന്റര്‍ടെയ്‌നര്‍ എന്ന അവകാശവാദത്തോടെയാണ് പ്രേക്ഷകരിലേക്ക് എത്തിയതെങ്കിലും തുടക്കം മുതല്‍ ഒടുക്കം വരെ ചിരിപ്പിക്കാന്‍ മറന്നുപോയ സിനിമയാകുകയാണ് കേശു. ദിലീപ്, ഉര്‍വശി തുടങ്ങി പ്രതിഭാധനരായ അഭിനേതാക്കള്‍ അണിനിരന്നിട്ടും 'കേശു ഈ വീടിന്റെ നാഥന്‍' ശരാശരിയില്‍ താഴെയുള്ള സിനിമാ അനുഭവമായി.
 
നാദിര്‍ഷായുടെ മുന്‍ ചിത്രങ്ങളെ ഓര്‍മിപ്പിക്കുംവിധം വാട്സ്ആപ്പ് കോമഡികളാണ് കേശു ഈ വീടിന്റെ നാഥന്‍ എന്ന സിനിമയിലും പ്രേക്ഷകന്‍ കാണുന്നത്. എന്നാല്‍, വലിയൊരു ശതമാനം കോമഡികളും പ്രേക്ഷകനെ ചിരിപ്പിക്കുന്നില്ല. ഇഴഞ്ഞു നീങ്ങുന്ന ആദ്യ പകുതിയും പ്രേക്ഷകനില്‍ യാതൊരു ചലനവും സൃഷ്ടിക്കാതെ പോയ രണ്ടാം പകുതിയുമാണ് കേശു ഈ വീടിന്റെ നാഥന്റേത്. വാട്‌സ്ആപ്പ് കോമഡികളാണ് സിനിമയില്‍ ഏറ്റവും അരോജകമായിരിക്കുന്നത്. കേട്ടു പഴകിയ കോമഡി നമ്പറുകള്‍ അതേപടി പകര്‍ത്തി വച്ചിരിക്കുന്ന നാദിര്‍ഷ പ്രേക്ഷകരെ പൂര്‍ണമായും അണ്ടര്‍എസ്റ്റിമേറ്റ് ചെയ്തിരിക്കുകയാണ്. 
 
വേറിട്ട ഗെറ്റപ്പിലാണ് ദിലീപ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്. പ്രായം എഴുപതുകള്‍ക്ക് അടുത്തുള്ള മധ്യവയസ്‌കനായാണ് ദിലീപ് എത്തുന്നത്. പ്രാരാബ്ധങ്ങള്‍ക്കിടയില്‍ വളര്‍ന്നുവന്ന കേശു പ്രത്യേക സ്വഭാവക്കാരനാണ്. ഇതെല്ലാമാണ് സിനിമയിലെ ഇതിവൃത്തം. പഴകിതേഞ്ഞ കഥ പലപ്പോഴും പ്രേക്ഷകനെ മുഷിപ്പിക്കുകയാണ്. ദിലീപിന്റെ ഭാര്യയുടെ വേഷത്തില്‍ ഉര്‍വശി അഭിനയിക്കുന്നു. അഭിനേതാക്കളുടെ പ്രകടനവും ശരാശരിയില്‍ ഒതുങ്ങി. ഹാസ്യത്തിനു പ്രാധാന്യം നല്‍കി ചെയ്ത സിനിമയാണെങ്കിലും പലയിടത്തും സിനിമ നൂലുപൊട്ടിയ പട്ടം പോലെയാകുന്നു.
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓരോ പ്രദേശങ്ങളിലും ഓണസദ്യ വിളമ്പുന്നത് വ്യത്യസ്ഥ രീതിയില്‍; ഇക്കാര്യങ്ങള്‍ അറിയണം

മലപ്പുറത്ത് യുവാവ് മരിച്ചത് നിപ ബാധിച്ച്! പ്രാഥമിക പരിശോധനാഫലം പോസിറ്റീവ്

ഓണാഘോഷത്തിനിടയിലെ ഇഡ്ഡലി തീറ്റ മത്സരം; പാലക്കാട് ഇഡ്ഡലി തൊണ്ടയില്‍ കുടുങ്ങി 50കാരന്‍ മരിച്ചു

സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ ഈ ഏഴുജില്ലകളില്‍ മഴയ്ക്ക് സാധ്യത

കോട്ടയത്ത് ടിടിഇയുടെ വേഷത്തിലെത്തി തീവണ്ടിയില്‍ പരിശോധന നടത്തിയ യുവതിയെ റെയില്‍വേ പോലീസ് അറസ്റ്റ് ചെയ്തു

അടുത്ത ലേഖനം
Show comments