Webdunia - Bharat's app for daily news and videos

Install App

കന്യാസ്ത്രീയെ സ്വവര്‍ഗാനുരാഗിയായി ചിത്രീകരിച്ചിരിക്കുന്നു, ചൂടന്‍ രംഗങ്ങളും; ലെസ്ബിയന്‍ ചിത്രം 'ഹോളി വൂഡ്' വിവാദത്തില്‍

അഡള്‍ട്ട് മൂവിയായതിനാല്‍ 18 + ആളുകള്‍ മാത്രമേ ഈ ചിത്രം കാണാവൂ എന്ന് നിര്‍ദേശമുണ്ട്

Webdunia
വെള്ളി, 12 ഓഗസ്റ്റ് 2022 (13:18 IST)
Lesbian Love Story Holy Wound Controversy: സ്വവര്‍ഗ പ്രണയത്തിന്റെ കഥ പറഞ്ഞ് അശോക് ആര്‍.നാഥ് സംവിധാനം ചെയ്ത ഹോളി വൂഡ്. കുട്ടിക്കാലം മുതല്‍ ഒന്നിച്ചു വളര്‍ന്ന രണ്ട് യുവതികള്‍ക്കിടയിലെ സൗഹൃദം, പ്രണയം, ലൈംഗികത എന്നിവയെ കുറിച്ചെല്ലാം വളരെ ശക്തമായാണ് ഹോളി വൂഡ് സംസാരിക്കുന്നത്. സംഭാഷണങ്ങളില്ലാതെയാണ് ചിത്രം കഥ പറയുന്നത്. ഒന്നര മണിക്കൂറാണ് സിനിമയുടെ ദൈര്‍ഘ്യം. 
 
സ്വവര്‍ഗാനുഗാരികളായ രണ്ട് യുവതികളുടെ കഥയാണ് ചിത്രം പറയുന്നത്. ഇതില്‍ ഒരു യുവതിയെ അവതരിപ്പിച്ചിരിക്കുന്നത് ബിഗ് ബോസ് മലയാളം സീസണ്‍ നാലിലൂടെ ശ്രദ്ധേയയായ നടിയും മോഡലുമായ ജാനകി സുധീര്‍ ആണ്. സ്വവര്‍ഗാനുരാഗിയാണെങ്കിലും ഒരു പുരുഷനെ വിവാഹം കഴിച്ച് ജീവിക്കുകയാണ് ജാനകിയുടെ കഥാപാത്രം. തന്റെ പുരുഷ പങ്കാളിയുമായി ലൈംഗികതയ്ക്ക് ജാനകിയുടെ കഥാപാത്രത്തിനു യാതൊരു താല്‍പര്യവുമില്ല. എന്നാല്‍ പല രാത്രികളിലും ഭാര്യയെ അയാള്‍ ക്രൂരമായി തന്റെ ലൈംഗിക തൃപ്തിക്ക് ഇരയാക്കുന്നു. ജാനകിയുടെ കഥാപാത്രത്തിനു പലപ്പോഴും പുരുഷന്റെ കരുത്തിനു മുന്നില്‍ വഴങ്ങി കൊടുക്കേണ്ടി വരുന്നു. 

 
ഭര്‍ത്താവിന്റെ പീഡനങ്ങളാല്‍ വേദനിക്കുമ്പോള്‍ ജാനകിയുടെ കഥാപാത്രം കുട്ടിക്കാലത്തെ തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ കുറിച്ച് ഓര്‍ക്കുന്നു. ആ സുഹൃത്തും ജാനകിയുടെ കഥാപാത്രവും വളരെ അടുപ്പത്തിലായിരുന്നു. ആ സുഹൃത്തും സ്വവര്‍ഗാനുരാഗിയാണെന്നാണ് സിനിമ പറഞ്ഞുവെയ്ക്കുന്നത്. ഇരുവരും മാനസികവും ശാരീരികവുമായി വളരെ അടുപ്പത്തിലായിരുന്നു. കൗമാരത്തില്‍ എപ്പോഴോ ഇരുവരും പിരിയുന്നു. ജാനകിയുടെ കഥാപാത്രം ഒരു പുരുഷന് മുന്നില്‍ കഴുത്തു നീട്ടി കൊടുത്തെങ്കില്‍ ജാനകിയുടെ സുഹൃത്തായ പെണ്‍കുട്ടി കന്യാസ്ത്രീ മഠത്തില്‍ ചേര്‍ന്ന് കര്‍ത്താവിന്റെ മണവാട്ടിയായി. 
 
ഒടുവില്‍ കന്യാസ്ത്രീയായ തന്റെ സുഹൃത്തിനെ തേടി ജാനകിയുടെ കഥാപാത്രം കന്യാസ്ത്രീ മഠത്തിലേക്ക് എത്തുന്നുണ്ട്. ഏറെക്കാലത്തിനു ശേഷം തന്റെ സുഹൃത്തിനെ കണ്ട ആ കന്യാസ്ത്രീ മാനസികമായും ഏറെ പതറുന്നുണ്ട്. തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളെല്ലാം ഏറെ വൈകാരികമായി അവതരിപ്പിച്ചിരിക്കുകയാണ് ഹോളി വൂഡ് എന്ന ചിത്രത്തില്‍. 
 
ലെസ്ബിയന്‍ പ്രണയത്തിന്റെ തീവ്രത പ്രേക്ഷകരിലേക്ക് എത്തിക്കുന്നതില്‍ സിനിമ ഒരു പരിധി വരെ വിജയിച്ചിട്ടുണ്ട്. മലയാളത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരു പരിശ്രമം. ക്ലൈമാക്‌സില്‍ വളരെ ബോള്‍ഡ് ആയ രംഗങ്ങള്‍ കാണിക്കുന്നത് വരും ദിവസങ്ങളില്‍ വലിയ ചര്‍ച്ചയാകാനും വിവാദമാകാനും സാധ്യതയുണ്ട്. ഒരു കന്യാസ്ത്രീയെ സ്വവര്‍ഗ പ്രണയം പ്രമേയമാക്കിയ ചിത്രത്തില്‍ മുഖ്യ കഥാപാത്രങ്ങളില്‍ ഒന്നായി അവതരിപ്പിച്ചത് തന്നെയാകും ഏറ്റവും ചൂടേറിയ ചര്‍ച്ചയാകാന്‍ പോകുന്ന വിഷയം. ഡയലോഗുകളില്ലാതെ തന്നെ പ്രേക്ഷകരുമായി ചിത്രം സംവിദിക്കുന്നുണ്ട്. 
 
ജാനകി സുധീര്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന ചിത്രത്തില്‍ അമൃത, സാബു പ്രൗദീന്‍ എന്നിവരാണ് മറ്റ് അഭിനേതാക്കള്‍. ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
 
ഹോളി വൂഡ് കാണാന്‍ ചെയ്യേണ്ടത്: 
 
എസ്.എസ്.ഫ്രെയിംസ് ഒ.ടി.ടി. പ്ലാറ്റ്ഫോമിലാണ് ഹോളി വൂഡ് റിലീസ് ചെയ്തിരിക്കുന്നത്. www.ssframes.com എന്ന വെബ്സൈറ്റില്‍ കയറിയാല്‍ ഹോളി വൂഡ് കാണാന്‍ സാധിക്കും. 140 രൂപയുടെ സബ്സ്‌ക്രിപ്ഷനാണ് ഇതിനുവേണ്ടി എടുക്കേണ്ടത്. അഡള്‍ട്ട് മൂവിയായതിനാല്‍ 18 + ആളുകള്‍ മാത്രമേ ഈ ചിത്രം കാണാവൂ എന്ന് നിര്‍ദേശമുണ്ട്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പഴയ അഞ്ചു രൂപ നാണയങ്ങള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ആര്‍ബിഐ; കാരണം ഇതാണ്

കൊച്ചിയിൽ നടന്നത് ലഹരിപാർട്ടി തന്നെ, ഓം പ്രകാശ് താമസിച്ച മുറിയിൽ കൊക്കെയ്ൻ സാന്നിധ്യം സ്ഥിരീകരിച്ച് ഫോറൻസിക് റിപ്പോർട്ട്

ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന്റെ ഇടക്കാല മുന്‍കൂര്‍ ജാമ്യം നീട്ടി സുപ്രീം കോടതി

കാലം മാറി കെഎസ്ആർടിസിയും ഡിജിറ്റലാകുന്നു, കയ്യിൽ കാശ് കരുതാതെയും ഇനി ബസ്സിൽ കയറാം

യുവനടിമാർക്കൊപ്പം സമയം ചെലവഴിക്കാമെന്ന് പ്രലോഭനം, പ്രവാസികളുടെ പണം തട്ടിയ യുവാവ് പിടിയിൽ

അടുത്ത ലേഖനം