Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടി മാന്ത്രികനാകുന്നു !

Webdunia
വ്യാഴം, 4 മെയ് 2017 (08:53 IST)
അഥർവം പോലെയുള്ള സിനിമകളിൽ മമ്മൂട്ടി മന്ത്രവാദിയായി അഭിനയിച്ചിട്ടുണ്ട്. അഥർവ്വത്തിൽ ആഭിചാരക്രിയകൾ ചെയ്യുന്ന, വില്ലൻ പരിവേഷമുള്ള മാന്ത്രികനെയാണ് മമ്മൂട്ടി അവതരിപ്പിച്ചത്. എന്തായാലും മമ്മൂട്ടി മാന്ത്രികനായി അഭിനയിക്കുന്ന പുതിയ സിനിമയുടെ ചിത്രീകരണം അടുത്ത മാസം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ.
 
മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന ‘ഒടിയന്‍’ എന്ന സിനിമയിലാണ് മമ്മൂട്ടി മാന്ത്രികനായി അഭിനയിക്കുന്നത് എന്നാണ് വിവരം. അതിഥിവേഷമാണെങ്കിലും ഏറെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായിരിക്കും ഇത്. നരസിംഹത്തിൽ മമ്മൂട്ടി സൃഷ്ടിച്ച ഒരു ഇംപാക്‌ട് ഒടിയനിലും സൃഷ്ടിക്കാനാവുമെന്നാണ് അണിയറ പ്രവർത്തകർ പ്രതീക്ഷിക്കുന്നത്. ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണനാണ് ചിത്രത്തിന് തിരക്കഥയെഴുതുന്നത്.
 
അമിതാഭ് ബച്ചന്‍, ദിലീപ് എന്നിവരും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ഒടിവിദ്യയും ദുര്‍മന്ത്രവാദവുമെല്ലാം നിറഞ്ഞുനില്‍ക്കുന്ന സിനിമ മലയാളത്തിലെ ഇതുവരെയുള്ള ഏറ്റവും ചെലവേറിയ ചിത്രമായിരിക്കും.
 
ഏറെക്കാലത്തിന് ശേഷമാണ് മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് ഒരു സിനിമ സംഭവിക്കുന്നത്. മഞ്ജു വാര്യർ നായികയാകുന്ന സിനിമയുടെ ആക്ഷൻ കോറിയോഗ്രാഫി പീറ്റർ ഹെയ്‌നാണ്. കഴിഞ്ഞ ദിവസം ഈ സിനിമയുടെ ആദ്യ ചർച്ച നടന്നു. പീറ്റർ ഹെയ്‌നും മോഹൻലാലും ശ്രീകുമാർ മേനോനും ചർച്ചയിൽ പങ്കെടുത്തു.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

അടുത്ത ലേഖനം
Show comments