Webdunia - Bharat's app for daily news and videos

Install App

ദി കിംഗിന്‍റെ റീമേക്കില്‍ ദുല്‍ക്കര്‍ അഭിനയിക്കില്ല!

Webdunia
തിങ്കള്‍, 27 നവം‌ബര്‍ 2017 (18:09 IST)
“കളി എന്നോടും വേണ്ട സാര്‍. ഒരെല്ല് കൂടുതലാണെനിക്ക്. യെസ് ഐ ഹാവ് ആന്‍ എക്സ്ട്രാ ബോണ്‍. ജോസഫ് അലക്സ്. അലക്സാണ്ടറുടെ മകന്‍”
 
അലക്സാണ്ടറുടെ മകന്‍ വെറും ഐ എ എസുകാരന്‍ മാത്രമല്ല. ആവശ്യം വന്നാല്‍ മുണ്ട് മാടിക്കുത്തി ആരുടെയും കുത്തിനുപിടിച്ചു നിര്‍ത്തി രണ്ടു കൊടുക്കാനുമറിയാം. പഠിക്കുന്ന കാലത്ത് കുറച്ച് നക്സല്‍ ചായ്‌വ് ഉണ്ടായിരുന്നു. നടക്കാവ് പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലൊക്കെ സജീവമായി. പിന്നീട് ഐ എസ് എസ്. 
 
ഈ വിശേഷണങ്ങളൊക്കെ എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. എങ്കില്‍ കൌതുകം ഉണര്‍ത്തുന്ന ഒരു കാര്യം. ദി കിംഗ് റീമേക്ക് ചെയ്യുകയും അതിലെ ജോസഫ് അലക്സിനെ ദുല്‍ക്കര്‍ സല്‍മാന്‍ അവതരിപ്പിക്കുകയും ചെയ്താല്‍ ? മമ്മൂട്ടിച്ചിത്രങ്ങളില്‍ ദുല്‍ക്കറിന് കൂടുതല്‍ താല്‍പ്പര്യം ബിഗ്ബിയും ദി കിംഗും സാമ്രാജ്യവുമൊക്കെയാണ്. ഏറ്റവും കൂടുതല്‍ തവണ കണ്ടിട്ടുള്ളതും അതൊക്കെ തന്നെ. എന്നാല്‍ ആ സിനിമകളൊക്കെ ഇതിഹാസമായി മാറിക്കഴിഞ്ഞതിനാല്‍ വീണ്ടും അതില്‍ കൈവയ്ക്കാന്‍ തനിക്ക് ധൈര്യമില്ലെന്ന് കഴിഞ്ഞ ദിവസം ഒരു അവാര്‍ഡ് ഫംഗ്ഷനില്‍ വച്ച് ദുല്‍ക്കര്‍ തുറന്നുപറഞ്ഞു. 
 
"ജോസഫ് അലക്സിനെ അവതരിപ്പിക്കാന്‍ മമ്മൂട്ടിയല്ലാതെ മറ്റൊരു നടനില്ല. നമ്മള്‍ എഴുതി വയ്ക്കുന്നതിന്‍റെ ആയിരം മടങ്ങ് ധ്വനിയോടെ ആ സംഭാഷണങ്ങള്‍ അവതരിപ്പിക്കാന്‍ കഴിവുള്ള ഒരു നടനെ ലഭിക്കുക ഏറ്റവും വലിയ ഭാഗ്യമാണ്. ജോസഫ് അലക്സാകാന്‍ മമ്മൂട്ടിയെ അല്ലാതെ മറ്റൊരു നടനെ ചിന്തിക്കാനാകില്ല. അത് അദ്ദേഹം മെഗാസ്റ്റാര്‍ ആയതുകൊണ്ടല്ല. ആ കഥാപാത്രത്തെ അവതരിപ്പാനുള്ള മമ്മൂട്ടി എന്ന നടന്‍റെ ചുമലുകളുടെ കരുത്ത് മനസിലായതുകൊണ്ടാണ്" - അടുത്തിടെ ഒരു ടോക് ഷോയില്‍ രണ്‍ജി പണിക്കര്‍ വ്യക്തമാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments