Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിക്കൊപ്പം സ്‌ക്രീന്‍ സ്‌പേസ് പങ്കിടാന്‍ തെലുങ്ക് താരം അനസൂയ ഭരദ്വാജ്,'ഭീഷ്മ പര്‍വ്വം' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
തിങ്കള്‍, 22 ഫെബ്രുവരി 2021 (09:18 IST)
മമ്മൂട്ടിയുടെ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഭീഷ്മ പര്‍വ്വം.താരത്തിന്റെ പുത്തന്‍ ലുക്ക്  തന്നെയാണ് ഈ സിനിമയുടെ പ്രധാന ആകര്‍ഷണം. ബിലാലിന് മുമ്പ് അമല്‍ നീരദ് ഒരുക്കുന്ന ചിത്രത്തില്‍ വന്‍ താരനിര തന്നെ അണിനിരക്കുന്നുണ്ട്.സൗബിന്‍, ഷൈന്‍ ടോം ചാക്കോ, ശ്രീനാഥ് ഭാസി, മാല പാര്‍വതി, ലെന എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.തെലുങ്ക് നടി അനസൂയ ഭരദ്വാജ് മമ്മൂട്ടിയുടെ ഭീഷ്മ പര്‍വ്വത്തിലൂടെ മോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. 
 
അതേസമയം നടിയുടെ കഥാപാത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.ശക്തമായ വേഷത്തില്‍ തന്നെയാണ് താരം എത്തുന്നത് എന്നാണ് പറയപ്പെടുന്നത്. മാത്രമല്ല യാത്ര എന്ന തെലുങ്ക് ചിത്രത്തില്‍ മമ്മൂട്ടിയുടെ കൂടെ അനസൂയ സ്‌ക്രീന്‍ സ്‌പേസ് പങ്കിട്ടിട്ടുണ്ട്. ഇത് മെഗാസ്റ്റാറിനൊപ്പമുളള നടിയുടെ രണ്ടാമത്തെ ചിത്രം കൂടിയാണിത്.
 
മമ്മൂട്ടി ഗ്യാങ്ങ്സ്റ്റര്‍ റോളിലാണ് ചിത്രത്തില്‍ അഭിനയിക്കുന്നതെന്നും പറയപ്പെടുന്നു. 14 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാര്‍ അമല്‍ നീരദിനൊപ്പം ഒന്നിക്കുമ്പോള്‍ പ്രതീക്ഷകള്‍ വളരെ വലുതാണ്. 'ബിഗ് ബി'യുടെ തുടര്‍ച്ചയായ' ബിലാല്‍ 'എന്ന ചിത്രം നേരത്തെ ആരംഭിക്കേണ്ടതായിരുന്നു. നിലവിലെ സാഹചര്യത്തില്‍ അത് നീളുകയായിരുന്നു. ഭീഷ്മപര്‍വ്വം പൂര്‍ത്തിയായതിനുശേഷം ഈ സിനിമയുടെ ജോലികള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഞങ്ങൾക്ക് ആയുധം എടുത്തേ മതിയാകു, തത്കാലം നിങ്ങൾ ഒഴിഞ്ഞുപോകണം, ലെബനനിലെ ജനങ്ങളോട് നെതന്യാഹു

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

അടുത്ത ലേഖനം
Show comments