തെലുങ്ക് സൂപ്പര്‍ താരം നാനി നായകനായി എത്തുന്ന 'ശ്യാം സിംഘ റോയ്' ഡിസംബര്‍ 24 ന് ലോകമൊട്ടാകെയുള്ള തീയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. തെലുങ്ക്, കന്നഡ, തമിഴ്, മലയാളം, എന്നീ ഭാഷകളിലായാണ് ചിത്രം റിലീസ്സിനൊരുങ്ങുന്നത്.
നാനിയുടെ കരിയറില്‍ തന്നെ ഏറ്റവും മൂല്യം കൂടിയ ചിത്രമായിരിക്കും 'ശ്യാം സിംഗ സിംഘ' നിഹാരിക എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ വെങ്കട്ട് ബോയ്‌നപ്പള്ളി നിര്‍മ്മിച്ച്, സത്യദേവ് ജങ്കയു കഥയും ,രാഹുല്‍ സംകൃത്യന്‍ സംവിധാനവും നിര്‍വ്വഹിക്കുന്ന ഈ ചിത്രം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.
രണ്ട് കഥാപാത്രങ്ങളായാണ് നാനി ഈ ചിത്രത്തിലേത്തുന്നത്. നാനിയുടെ രണ്ടാമത് ഇറങ്ങിയ കാരക്ടര്‍ പോസ്റ്ററില്‍ വാസു എന്ന കഥാപാത്രത്തെ ആണ് അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടത്. ആദ്യം ഇറങ്ങിയ ബംഗാളി പയ്യനായ കാരക്ടര്‍ പോസ്റ്ററും ജനശ്രദ്ധയാര്‍ജ്ജിച്ചിരുന്നു. പ്രൊമോഷന്റെ ഓരോ ഘട്ടം കഴിയുമ്പോഴും ചിത്രത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാ പ്രേമികള്‍.
ഡിസംബര്‍ 24 ന് ക്രിസ്മസ് റിലീസ് ആയിട്ടാണ് ചിത്രം വരുന്നത്. ഈ ഇടെ ഇറങ്ങിയ അന്നൗണ്‍സ്മെന്റ് പോസ്റ്ററിലൂടെയാണ് സായി പല്ലവിയും നാനിയുമൊത്തുള്ള പ്രണയത്തിന്റെ തീവ്രത മനസ്സിലാവുന്നത്. നല്ലൊരു പ്രണയ ചിത്രമായിരിക്കും പ്രേക്ഷകരെ കാത്തിരിക്കുന്നതെന്ന് അതിലൂടെ പറയാനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് സാധിച്ചു.
മറ്റു ഭാഷകളില്‍ റിലീസാവുന്നത് കൊണ്ട് തന്നെ എല്ലാ ഭാഷകളിലും ആരാധകരുള്ള നായികമാരെയാണ് ചിത്രത്തിനു വരണ്ടി തിരഞ്ഞെടുത്തിട്ടുള്ളത്. സായി പല്ലവി, കൃതി ഷെട്ടി, മഡോണ സെബാസ്റ്റ്യന്‍ എന്നിവരാണ് നായികമാര്‍. മലയാളത്തിലും തമിഴ്‌ലും കന്നടയിലും നാനിക്ക് നിറയെ ആരാധകരുണ്ടെന്ന് 'ഈഗ' (ഈച്ച ) എന്ന ചിത്രത്തിലൂടെ തെളിയിച്ചിട്ടുമുണ്ട് താരം.
ചിത്രം ഇപ്പോള്‍ പ്രിപ്രൊഡക്ഷന്‍ ഘട്ടത്തിലാണെന്നാണ് അണിയറ പ്രവര്‍ത്തകരില്‍ നിന്ന് അറിയാന്‍ സാധിച്ചത്. ചിത്രത്തിന് വേണ്ടി വി എഫ് എക്‌സ് ചെയ്യുന്നത് വളരെ മികച്ച രീതിയില്‍ തന്നെയാണ്.
രാഹുല്‍ രവീന്ദ്രന്‍, മുരളി ശര്‍മ്മ, അഭിനവ് ഗോമതം, ജിഷു സെന്‍ ഗുപ്ത, ലീലാ സാംസണ്‍, മനീഷ് വാദ്വ, ബരുണ്‍ ചന്ദ എന്നിവരാണ് മറ്റു അഭിനേതാക്കള്‍.
ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് മിക്കി ജെ മേയറും, ക്യാമറ കൈകാര്യം ചെയ്യുന്നത് സനു ജോണ്‍ വര്‍ഗീസുമാണ്. എഡിറ്റിംഗ്: നവീന്‍ നൂലി, ആക്ഷന്‍: രവി വര്‍മ്മ, പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: എസ് വെങ്കട്ട രത്‌നം, നൃത്ത സംയോജനം: കൃതി മഹേഷ്, യാഷ്, പി ആര്‍ ഒ: വംശി ശേഖര്‍ & പി.ശിവപ്രസാദ്, കേരള മാര്‍ക്കറ്റിംഗ് ഹെഡ് : വൈശാഖ് സി വടക്കേവീട് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.