Webdunia - Bharat's app for daily news and videos

Install App

ഉണ്ട വെറും തമാശക്കളിയല്ല, മമ്മൂട്ടിയുടെ ആക്ഷന്‍ തീ പാറും!

Webdunia
തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (20:51 IST)
“അനുരാഗ കരിക്കിന്‍ വെള്ളം” ഒരു ഇമോഷണല്‍ ലവ് സ്റ്റോറി ആയിരുന്നു. എന്നാല്‍ ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രം അങ്ങനെയല്ല. അത് ആക്ഷന് വളരെയേറെ പ്രാധാന്യമുള്ള സിനിമയാണ്. ‘ഉണ്ട’ എന്നാണ് പടത്തിന് പേര്.
 
‘ഉണ്ട’ എന്ന് കേള്‍ക്കുമ്പോള്‍ ചിരിവരുമെങ്കിലും ഈ സിനിമ അങ്ങനെയൊരു തമാശക്കളിയല്ല. മമ്മൂട്ടിയാണ് ഈ സിനിമയിലെ നായകന്‍ എന്നതുതന്നെ അതിന്‍റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. ചിത്രം വെടിയുണ്ടയെക്കുറിച്ചാണ് പറയുന്നത്. ഈ സിനിമയ്ക്ക് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത് ഷാം കൌശല്‍ ആണ്.
 
ഷാം കൌശല്‍ അത്ര നിസാരക്കാരനല്ലല്ലോ. ബോളിവുഡിലെ മഹാവിജയങ്ങളായ ദംഗല്‍, ക്രിഷ് 3, ബജ്‌റംഗി ബായിജാന്‍, ധൂം 3, പത്മാവത്, ബാജിറാവോ മസ്താനി, ഫാന്‍റം തുടങ്ങിയ സിനിമകളുടെ ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത് ഷാം കൌശല്‍ ആണ്.
 
ആ സിനിമകളിലെ പോലെ പവര്‍ പാക്ഡ് ആക്ഷന്‍ സീക്വന്‍സുകള്‍ ‘ഉണ്ട’യിലും പ്രതീക്ഷിക്കാമെന്ന് സാരം. ഒക്‍ടോബര്‍ 20നാണ് ‘ഉണ്ട’യുടെ ചിത്രീകരണം ആരംഭിക്കുന്നത്. ഛത്തീസ്ഗഡിലും ഝാര്‍ഖണ്ഡിലുമായാണ് ചിത്രം പ്രധാനമായും ഷൂട്ട് ചെയ്യുന്നത്.
 
ജിഗര്‍തണ്ട പോലെയുള്ള തമിഴ് ചിത്രങ്ങളിലൂടെ പ്രശസ്തനായ ഗാവമിക് യു ആരി ആണ് ഉണ്ടയുടെ ക്യാമറാമാന്‍. അതുകൊണ്ടുതന്നെ ഉണ്ട ഒരു വിഷ്വല്‍ ട്രീറ്റ് ആയിരിക്കുമെന്ന് പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments