Webdunia - Bharat's app for daily news and videos

Install App

രഞ്‌ജിത് - സിബി മലയില്‍ കൂട്ടുകെട്ട് വീണ്ടും, നായകന്‍ ആസിഫ് അലി !

കെ ആര്‍ അനൂപ്
വെള്ളി, 4 സെപ്‌റ്റംബര്‍ 2020 (16:21 IST)
പുതിയ ആസിഫലി ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ രഞ്ജിത്ത്. സിബി മലയിൽ - രഞ്ജിത് കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ 'സമ്മര്‍ ഇന്‍ ബത്‍ലഹേം' റിലീസ് ആയിട്ട് 22 വർഷം പൂർത്തിയാക്കുന്ന വേളയിലാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്.
 
സംവിധായകൻ രഞ്ജിത്താണ് സിനിമ നിർമ്മിക്കുന്നത്. ഗോൾഡ് കോയിൻ മോഷൻ പിക്ചർ കമ്പനിയുടെ ബാനറിൽ രഞ്ജിത്തും പി എം ശ്രീധരനും ചേർന്നാണ് ആസിഫലി ചിത്രം നിർമ്മിക്കുന്നത്.
 
സിബി മലയിൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന്  നവാഗതനായ ഹേമന്ദാണ് തിരക്കഥ ഒരുക്കുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തമാസം ആരംഭിക്കും.
 
സിബി മലയിൽ - രഞ്ജിത്ത് കൂട്ടുകെട്ടിൽ അടുത്തതായി പുറത്തുവരാനിരിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. സിനിമയിലെ അഭിനേതാക്കളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
 
അതേസമയം 2015ൽ പുറത്തിറങ്ങിയ സൈഗാൾ പാടുകയാണ് എന്ന ചിത്രമാണ് സിബി മലയിൽ ഒടുവിലായി സംവിധാനം ചെയ്തത്. അയ്യപ്പനും കോശിയിലുമാണ് രഞ്ജിത്തിനെ ഒടുവിലായി കണ്ടത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്: മുഖ്യമന്ത്രി

റോഡിലെ മരത്തില്‍ തൂങ്ങി നിന്ന വള്ളിയില്‍ കുടുങ്ങി അപകടം; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

ട്രാവൽ ഏജൻസി കബളിപ്പിച്ചു എന്ന പരാതിയിൽ പരാതിക്കാരന് 75000 രൂപാ നഷ്ടപരിഹാരം നൽകാൻ കോടതിവിധി

നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

നിപ രോഗബാധ ആവര്‍ത്തിക്കുന്നു; കേന്ദ്രസംഘം വീണ്ടും കേരളത്തില്‍

അടുത്ത ലേഖനം
Show comments