Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ സംവിധാനം ചെയ്തതില്‍ ഞാന്‍ അഭിമാനിക്കുന്നു, അദ്ദേഹം ഒരു അപൂര്‍വ പ്രതിഭയാണ്: പ്രതാപ് പോത്തന്‍

കെ ആര്‍ അനൂപ്
വെള്ളി, 26 ഫെബ്രുവരി 2021 (12:54 IST)
മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന 'ബാറോസ്' മാര്‍ച്ചില്‍ ചിത്രീകരണം ആരംഭിക്കും.വമ്പന്‍ സെറ്റുകള്‍ സിനിമയ്ക്കായി ഒരുങ്ങുന്നുണ്ടെന്നാണ് വിവരം. ഇതിന്റെ ജോലികളില്‍ ഇക്കഴിഞ്ഞ ദിവസം ആരംഭിച്ചു.പ്രീ-പ്രൊഡക്ഷന്‍ വര്‍ക്ക് കൊച്ചിയില്‍ പുരോഗമിക്കുകയാണ്.മോഹന്‍ലാല്‍ തന്നെ ബാറോസില്‍ പ്രധാന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു.യുഎസ്, സ്‌പെയിന്‍, പോര്‍ച്ചുഗല്‍, ഘാന തുടങ്ങിയ ഇടങ്ങളിലെ വിദേശ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.നടന്‍ പ്രതാപ് പോത്തനും സിനിമയുടെ ഭാഗമാണ്.കഴിഞ്ഞ ദിവസം, ബാറോസിന്റെ' ഒരു ചര്‍ച്ചാ വേളയില്‍ നിന്ന് മോഹന്‍ലാലിനൊപ്പമുള്ള ഒരു ചിത്രം അദ്ദേഹം പങ്കുവെച്ചു.  
 
'ലെജന്‍ഡ് മോഹന്‍ലാല്‍ സംവിധാനം ചെയ്തതില്‍ ഞാന്‍ അഭിമാനിക്കുന്നു, അദ്ദേഹം ഒരു അപൂര്‍വ പ്രതിഭയാണ്, ഒരു കംപ്ലീറ്റ് ആക്ടറും, അതിശയകരമായ ഒരു മനുഷ്യനുമാണ്. ഒരു സംവിധായകനെന്ന നിലയില്‍ നിങ്ങളുടെ ആദ്യത്തെ സിനിമയില്‍ എന്നെ ഭാഗമാക്കിയതില്‍ നന്ദി.ഞാന്‍ ഭാഗ്യവാനാണ്.ബാറോസ്'- പ്രതാപ് പോത്തന്‍ കുറിച്ചു.
 
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Israel vs Lebanon: 'അത് ചെയ്തത് ഞങ്ങള്‍ തന്നെ'; ലെബനനിലെ പേജര്‍ ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ തന്നെയെന്ന് നെതന്യാഹു

പ്രശാന്ത് നായര്‍ വിവാദ നായകന്‍; 2021 ല്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അധിക്ഷേപ സന്ദേശം അയച്ച സംഭവത്തിലും വെട്ടിലായി

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

രാജ്യത്ത് കുട്ടികളുടെ എണ്ണം കുറയുന്നു. ജനനനിരക്ക് ഉയർത്താൻ സെക്സ് മന്ത്രാലയം രൂപീകരിക്കാൻ റഷ്യ

അടുത്ത ലേഖനം
Show comments