Webdunia - Bharat's app for daily news and videos

Install App

വീണ്ടും സിനിമ തിരക്കുകളിലേക്ക് നവ്യ നായര്‍, ദൃശ്യം 2 കന്നഡ റീമേക്ക് ഒരുങ്ങുന്നു

കെ ആര്‍ അനൂപ്
വെള്ളി, 16 ഏപ്രില്‍ 2021 (17:30 IST)
മലയാളികളുടെ പ്രിയതാരമാണ് നവ്യ നായര്‍. വീണ്ടും സിനിമ തിരക്കുകളിലേക്ക് തിരിച്ചെത്താന്‍ ഒരുങ്ങുകയാണ് നടി. മോഹന്‍ലാല്‍- ജിത്തു ജോസഫ് ചിത്രം  ദൃശ്യം രണ്ട് വലിയ വിജയമായി മാറിയപ്പോള്‍ സിനിമ മറ്റു ഭാഷകളിലേക്ക് റീമേക്ക് ചെയ്യുകയാണ്. കന്നഡ റീമേക്കിന്റെ പുതിയ വിശേഷങ്ങളാണ് പുറത്തു വരുന്നത്. ഈ സിനിമയിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ നടി സജീവമാകാനൊരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ദൃശ്യം രണ്ട് കന്നഡ പതിപ്പില്‍ നായികയായി നവ്യാ നായര്‍ തിരിച്ചെത്തും.
 
അതേസമയം ദൃശ്യം 2 തെലുങ്ക് റീമേക്കിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. നീണ്ട ഇടവേളക്കുശേഷം നവ്യ നായര്‍ വീണ്ടും തിരിച്ചെത്തുമ്പോള്‍ പുതിയ പ്രതീക്ഷകളിലാണ് ആരാധകര്‍. അതേസമയം നവ്യ നായികയായെത്തിയ ഒരുത്തീ ഇതുവരെ പ്രദര്‍ശനത്തിന് എത്തിയിട്ടില്ല.വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ക്ലീന്‍ 'യു' സര്‍ട്ടിഫിക്കറ്റ് ആണ് ലഭിച്ചത്. വൈകാതെ തന്നെ റിലീസ് പ്രഖ്യാപിക്കാനാണ് സാധ്യത.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments