Webdunia - Bharat's app for daily news and videos

Install App

'ദി പ്രീസ്റ്റ്'ലെ ഫാ.ബെനഡിക്റ്റിനെയും കടയ്ക്കല്‍ ചന്ദ്രനെയും ഒരേ പോലെ ചേര്‍ത്ത് പിടിച്ച് മമ്മൂട്ടി, 'വണ്‍' റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം !

കെ ആര്‍ അനൂപ്
ചൊവ്വ, 23 മാര്‍ച്ച് 2021 (08:54 IST)
'ദി പ്രീസ്റ്റ്'നോട് ഏറ്റുമുട്ടുവാന്‍ മമ്മൂട്ടിയുടെ തന്നെ വണ്‍ തിയേറ്ററുകളിലെത്തുന്ന പ്രത്യേകതയുള്ള ദിവസത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. മാര്‍ച്ച് 26 ന് വണ്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ മറ്റെല്ലാവരെയും പോലെ മമ്മൂട്ടിയും ആവേശത്തിലാണ്. തന്റെ രണ്ടു ചിത്രങ്ങള്‍ ഒരേസമയം ബിഗ് സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ രണ്ട് ചിത്രങ്ങളെയും ഒരുപോലെ ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് മെഗാസ്റ്റാര്‍. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രനും 'ദി പ്രീസ്റ്റ്'ലെ ഫാ.ബെനഡിക്റ്റും ഒരുമിച്ചിരിക്കുന്ന ചിത്രം സോഷ്യല്‍ മീഡിയയിലെ തന്റെ കവര്‍ പിക്ചര്‍ ആക്കി മാറ്റിയിരിക്കുകയാണ് മമ്മൂട്ടി. ദി പ്രീസ്റ്റ് വിജയകരമായി പ്രദര്‍ശനം തുടരുന്നുവെന്നും വണ്‍ മാര്‍ച്ച് 26 മുതല്‍ പ്രദര്‍ശനത്തിനെത്തും എന്നും അദ്ദേഹം ചിത്രത്തിലൂടെ അറിയിച്ചു.
 
നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത 'ദി പ്രീസ്റ്റ്' ഒരു മിസ്റ്ററി ത്രില്ലറാണ്. മമ്മൂട്ടിയുടെ ഫാ.ബെനഡിക്റ്റിനെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.മാര്‍ച്ച് 11നാണ് ഈ ചിത്രം തിയേറ്ററുകളിലെത്തിയത്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന പൊളിറ്റിക്കല്‍ ത്രില്ലറാണ് വണ്‍.ബോബി, സഞ്ജയ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments