Webdunia - Bharat's app for daily news and videos

Install App

‘ഒരു അധോലോകരാജാവിന്‍റെ കുമ്പസാരം’ - മമ്മൂട്ടിയും ഹനീഫ് അദേനിയും വീണ്ടും!

Webdunia
ശനി, 15 സെപ്‌റ്റംബര്‍ 2018 (18:53 IST)
ഒരു അധോലോകരാജാവിന്‍റെ കുമ്പസാരം! മമ്മൂട്ടിയുടെ അടുത്ത മാസ് ചിത്രം അണിയറയില്‍ ഒരുങ്ങുകയാണ്. ‘അമീര്‍’ എന്നാണ് ചിത്രത്തിന് പേര്. തിരക്കഥ എഴുതുന്നത് സാക്ഷാല്‍ ഹനീഫ് അദേനി!
 
വിനോദ് വിജയന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ അധോലോകനായകനായ അമീര്‍ ആയി മമ്മൂട്ടി എത്തുന്നു. ‘കണ്‍ഫെഷന്‍സ് ഓഫ് എ ഡോണ്‍’ എന്ന ടാഗ് ലൈനിലൂടെ കഥയുടെ സ്വഭാവം ഏതാണ്ട് പിടികിട്ടും.
 
രക്തരൂഷിതമായ ഒരു ചലച്ചിത്രഗാഥയായിരിക്കും ഇതെന്ന് ഇപ്പോള്‍ തന്നെ വ്യക്തമാണ്. പൂര്‍ണമായും ദുബായില്‍ ചിത്രീകരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ദി ഗ്രേറ്റ്ഫാദര്‍, അബ്രഹാമിന്‍റെ സന്തതികള്‍ എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം മാസ് ആക്ഷന്‍ സിനിമകളുടെ ഉസ്താദായ ഹനീഫ് അദേനി ഒരു മമ്മൂട്ടിച്ചിത്രത്തിനായി തിരക്കഥയെഴുതുന്നു എന്നതുതന്നെ ആരാധകരെ ആവേശത്തിന്‍റെ കൊടുമുടിയിലെത്തിക്കും. 
 
അമീര്‍ സുല്‍ത്താന്‍ എന്ന ഡോണ്‍ ദുബായിലിരുന്ന് ഇന്ത്യയെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്നു. തുടര്‍ന്നുണ്ടാകുന്ന ത്രില്ലിംഗ് സംഭവങ്ങളാണ് ചിത്രത്തിന്‍റെ പ്രമേയം എന്നാണ് സൂചന. 100 ദിവസത്തിലധികം ദുബായില്‍ ചിത്രീകരിക്കുന്ന സിനിമ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സ്റ്റൈലിഷ് ത്രില്ലറായിരിക്കും. കാത്തിരിക്കാം ഹനീഫ് അദേനി - മമ്മൂട്ടി കൂട്ടുകെട്ട് ഒരുക്കാന്‍ പോകുന്ന വിസ്‌മയക്കാഴ്ചകള്‍ക്കായി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments