Webdunia - Bharat's app for daily news and videos

Install App

മാമാങ്കം വാങ്ങിയത് സിനിമയിലെ രാജാക്കന്‍‌മാര്‍, മമ്മൂട്ടിച്ചിത്രത്തിന് കോടികളുടെ ബിസിനസ് !

നിത്യ കല്യാണ്‍
തിങ്കള്‍, 18 നവം‌ബര്‍ 2019 (17:49 IST)
‘മാമാങ്കം’ മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ സിനിമയാണ്. ആ സിനിമയുടെ റിലീസും അത്രയും ഗ്രാന്‍ഡായാണ് നടക്കുന്നത്. ചിത്രം വിദേശ രാജ്യങ്ങളില്‍ മെഗാറിലീസിന് തയ്യാറെടുക്കുകയാണ്.
 
യു എസ് - കാനഡ ഏരിയയില്‍ മിഡാസ് ഗ്രൂപ്പാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ഇതിനുമുമ്പ് ഒരു മലയാള ചിത്രവും മിഡാസ് വിതരണം ചെയ്തിട്ടില്ല. വന്‍ തുക നല്‍കിയാണ് മാമാങ്കത്തിന്‍റെ വിതരണാവകാശം മിഡാസ് സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയില്‍ ഇത്രയും ഉയര്‍ന്ന ഒരു തുകയ്ക്ക് ഒരു മലയാള ചിത്രവും വിറ്റുപോയിട്ടില്ല.
 
അതേസമയം, തെലുങ്കിലെ ഏറ്റവും നിര്‍മ്മാതാക്കളില്‍ ഒരാളായ അല്ലു അരവിന്ദിന്‍റെ ഗീതാ ആര്‍ട്‌സ് ആണ് തെലുങ്ക് സംസ്ഥാനങ്ങളിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്. ആന്ധ്രയിലും തെലങ്കാനയിലും മാമാങ്കം വൈഡ് റിലീസിന് ഒരുങ്ങുകയാണ് ഗീതാ ആര്‍ട്‌സ്. 
 
പി വി ആര്‍ ഗ്രൂപ്പാണ് തമിഴില്‍ മാമാങ്കം വിതരണത്തിനെടുത്തിരിക്കുന്നത്. ഹിന്ദിയിലും പി വി ആര്‍ തന്നെയാണ് വിതരണം. തമിഴ് - ഹിന്ദി പതിപ്പിന്‍റെ അവകാശം നേടാനുള്ള മത്സരത്തില്‍ കോടികള്‍ നല്‍കിയാണ് പി വി ആര്‍ വിതരണാവകാശം നേടിയെടുത്തത്. 
 
യു എ ഇ - ജി സി സി മേഖലകളില്‍ ഫാര്‍സ് ഫിലിംസാണ് മാമാങ്കം പ്രദര്‍ശനത്തിനെത്തിക്കുന്നത്. നൂറുകണക്കിന് കേന്ദ്രങ്ങളില്‍ അവിടെ റിലീസുണ്ടായിരിക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments