Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ മാമാങ്കവും മോഹൻലാലിന്റെ മരക്കാരും ഒരുമിച്ചെത്തുന്നു; ബോക്‌സ് ഓഫീസ് കീഴടക്കുന്ന ചരിത്രനായകനാര് ?

ഈ രണ്ട് സിനിമകളും 2019 അവസാനം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്.

Webdunia
ശനി, 25 മെയ് 2019 (13:59 IST)
മെഗാസ്റ്റാർ മമ്മൂട്ടി ചരിത്രനായക വേഷമണിയുന്ന മാമാങ്കവും ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലും ചരിത്രനായക വേഷമണിയുന്ന കുഞ്ഞാലിമരക്കാരും ഏകദേശം ഒരേ സമയം തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും എന്ന് അറിയാൻ കഴിയുന്നു. മമ്മൂട്ടിയുടെ മാമാങ്കം ഇപ്പോൾ അവസാനഘട്ട ചിത്രീകരണത്തിലേക്ക് കടന്നിരിക്കുകയാണ്. സാമൂതിരി ഭരണ കാലഘട്ടത്തി ചിത്രീകരണത്തിലേക്ക് കടന്നിരിക്കുകയാണ്. സാമൂതിരി ഭരണകാലഘട്ടത്തിലെ ചാവേറുകളുടെയും മധ്യകാല മേളയായ മാമാങ്കത്തെയും പ്രതിപാദിക്കുന്ന ഈ ചിത്രം എം പദ്മകുമാർ സംവിധാനം ചെയ്യുന്നു.

എന്നാൽ മോഹൻലാലിന്റെ മരക്കാർ ചിത്രീകരണം പൂർത്തിയായി ഇപ്പോൾ പോസ്റ്റ് പ്രോഡക്ഷൻ വർക്കുകളിലാണ്. ചിത്രത്തിൽ ചരിത്രത്തിലെ ഇതിഹാസ നായകൻ കുഞ്ഞാലി മരക്കാരായി മോഹൻലാൽ എത്തും. ഈ രണ്ട് സിനിമകളും 2019 അവസാനം റിലീസ് ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്. ചിലപ്പോൾ ഒരേ സമയം റിലീസ് ചെയ്യാനും സാധ്യതയുണ്ട്. 
 
 
മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഉയർന്ന ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രമാണ് മമ്മൂട്ടി നായകനായി എത്തുന്ന മാമാങ്കം. പതിനേഴാം നൂറ്റാണ്ടിലെ മാമാങ്കത്തിന്‍റെയും ചാവേറുകളുടെയും കഥയാണ് ചിത്രം പ്രമേയമാക്കുന്നത്. സിനിമക്കായി വലിയ രീതിയിലുള്ള സെറ്റ് വർക്കുകളാണ് നടന്നിരുന്നത്. നൂറ്റാണ്ടുകൾ പഴക്കമുള്ള സിനിമയുടെ സെറ്റ് നിർമ്മിച്ചത് 10 കോടി രൂപ ചെലവിൽ നാനൂറോളം ആളുകൾ ചേർന്നാണ്. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments