Webdunia - Bharat's app for daily news and videos

Install App

'തീ' ആകാന്‍ ഇന്ദ്രന്‍സ്, പുത്തന്‍ ഗെറ്റപ്പില്‍ നടന്‍, പോസ്റ്റര്‍

കെ ആര്‍ അനൂപ്
വ്യാഴം, 22 ജൂലൈ 2021 (10:30 IST)
ചെറുതോ വലുതോ ആയ വേഷം ഒന്നും നോക്കാതെ താന്‍ ചെയ്യുന്ന ഓരോ കഥാപാത്രങ്ങളിലൂടെയും ജനങ്ങളുടെ ഹൃദയത്തിലേക്ക് ചേക്കേറുവാന്‍ പ്രത്യേക കഴിവുണ്ട് ഇന്ദ്രന്‍സിന്. അദ്ദേഹം കേന്ദ്ര കഥാപാത്രമായി എത്തുന്ന നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. ഇന്ദ്രന്‍സ് പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തീ'. സിനിമയുടെ പുതിയ പോസ്റ്റര്‍ ആണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. 
 
ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് ഇന്ദ്രന്‍സ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഇതുവരെ കാണാത്ത ഒരു പ്രണയകഥയും സാഹസികമായ സംഘട്ടന രംഗങ്ങളും ഉള്‍ക്കൊള്ളിച്ചു കൊണ്ടാണ് സിനിമ ഒരുക്കുന്നത്. ഇമോഷണല്‍ രംഗങ്ങളും ചിത്രത്തില്‍ ഏറെയാണെന്നാണ് വിവരം.
 
 വിനു മോഹന്‍, രമേശ് പിഷാരടി,പട്ടാമ്പി എം എല്‍ എ മുഹമ്മദ് മുഹസിന്‍ തുടങ്ങിയവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അനില്‍ വി നാഗേന്ദ്രന്‍ ചിത്രം സംവിധാനം ചെയ്യുന്നു.കഥ, തിരക്കഥ, സംഗീതവും സംവിധായകന്‍ തന്നെയാണ് നിര്‍വഹിക്കുന്നത്.
 
ഇക്കഴിഞ്ഞ ദിവസം ഇന്ദ്രന്‍സ് തന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്.യൂ ക്രിയേഷന്‍സും വിശാരദ് ക്രിയേഷന്‍സും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കുന്നു.
 
അതേസമയം ഫഹദ് ഫാസില്‍-മഹേഷ് നാരായണന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മാലിക്കാണ് ഇന്ദ്രന്‍സിന്റെ ഒടുവിലായി റിലീസ് ചെയ്തത്.ഹോം, ലോന, വേലുക്കാക്ക തുടങ്ങിയ നിരവധി ചിത്രങ്ങളിലാണ് ഇന്ദ്രന്‍സിന്റെ ഇനി പുറത്തു വരാനുള്ളത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

താൻ സിനിമയിലെ ശക്തനായ വ്യക്തിയല്ല, പോലീസ് ഇല്ലാക്കഥകൾ മെനയുന്നുവെന്ന് സിദ്ദിഖ്

അനിയന്ത്രിത ജനത്തിരക്ക്: ശാന്തിഗിരി ഫെസ്റ്റ് ഡിസംബര്‍ 1 വരെ നീട്ടി

സംസ്ഥാനത്ത് ബുധനാഴ്ച മുതൽ മഴ ശക്തമാകും, ഇടിമിന്നലിന് സാധ്യത

കേരള സ്‌കൂള്‍ കായികമേളയ്ക്ക് ഇന്ന് സമാപനം; മുന്നില്‍ തിരുവനന്തപുരം

പി.സരിന്‍ മിടുക്കന്‍; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്‍

അടുത്ത ലേഖനം
Show comments