Webdunia - Bharat's app for daily news and videos

Install App

ഉണ്ട ഓഗസ്റ്റ് 9ന്, ആദ്യലുക്ക് വൈറല്‍ - ഈ മമ്മൂട്ടിച്ചിത്രം ഒരു കോമഡി ത്രില്ലര്‍ !

Webdunia
തിങ്കള്‍, 15 ഏപ്രില്‍ 2019 (14:15 IST)
മമ്മൂട്ടി നായകനാകുന്ന കോമഡി ത്രില്ലര്‍ ചിത്രം ‘ഉണ്ട’ ഓഗസ്റ്റ് ഒമ്പതിന് റിലീസ് ചെയ്യുമെന്ന് സൂചന. ഓണത്തിന് ഒരുമാസം മുമ്പ് ചിത്രം പ്രദര്‍ശനത്തിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകന്‍ ഖാലിദ് റഹ്‌മാനും കൂട്ടരും. ഓണത്തിന് ‘മാമാങ്കം’ ഉള്ളതുകൊണ്ട് അതിന് മുമ്പ് ഒരു മാസത്തെ സമയം ഉണ്ടയ്ക്ക് ലഭിക്കും.
 
ഉണ്ടയുടെ ആദ്യലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. മിനിറ്റുകള്‍ക്കുള്ളില്‍ ഇത് വൈറലാകുകയും ചെയ്തു. ചിത്രത്തിന്‍റെ മൂഡ് മുഴുവന്‍ വ്യക്തമാക്കുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവന്നിരിക്കുന്നത്. നക്സല്‍ ബാധിത പ്രദേശത്ത് ഡ്യൂട്ടിയുള്ള പൊലീസുകാര്‍ അവരുടെ വാനിന്‍റെ പഞ്ചറായ ടയര്‍ മാറുന്ന രംഗമാണ് പോസ്റ്ററില്‍. പൊലീസുകാരില്‍ ഒരാളായി മമ്മൂട്ടിയെയും കാണാം. 
 
നവാഗതനായ ഹര്‍ഷദ് തിരക്കഥയെഴുതുന്ന സിനിമയില്‍ അര്‍ജുന്‍ അശോകന്‍, ആസിഫ് അലി, വിനയ് ഫോര്‍ട്ട്, ഷൈന്‍ ടോം ചാക്കോ, കലാഭവന്‍ ഷാജോണ്‍, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. പ്രശാന്ത് പിള്ളയാണ് സംഗീതം.
 
സുജിത് പുരുഷന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്ന ഉണ്ടയുടെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത് വടക്കേയിന്ത്യയിലാണ്. ശ്യാം കൌശലാണ് ആക്ഷന്‍ കോറിയോഗ്രഫി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments