Webdunia - Bharat's app for daily news and videos

Install App

‘ഒറ്റവീർപ്പിനു അയാൾ എന്റെ കുടുംബ ചരിത്രം പറഞ്ഞു, ഞാൻ പോലും മറന്ന കാര്യങ്ങൾ’; ശേഷം പരിചയപ്പെടുത്തി, എന്റെ പേര് മമ്മൂട്ടി! - ശ്രീനിവാസൻ പറയുന്നു

ചിപ്പി പീലിപ്പോസ്
ചൊവ്വ, 17 മാര്‍ച്ച് 2020 (10:38 IST)
മലയാള സിനിമയിലെ ഒട്ടുമിക്ക താരങ്ങളും സംവിധായകരുമായി നല്ല സൌഹൃദമുള്ളയാളാണ് ശ്രീനിവാസൻ. ശ്രീനിയും മമ്മൂട്ടിയും അടുത്ത സുഹൃത്തുക്കളുമാണ്. ഇപ്പോഴിതാ, താൻ ആദ്യമായി മമ്മൂട്ടിയെ കാണുകയും പരിചയപ്പെടുകയും ചെയ്ത കഥ ഓർത്തെടുക്കുകയാണ് ശ്രീനിവാസൻ. ശ്രീനിയുടെ വാക്കുകൾ ഇങ്ങനെ:
 
‘എം ടി തിരക്കഥയെഴുതുന്ന വിൽക്കാനുണ്ട് സ്വപ്നങ്ങൾ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനു വേണ്ടി ഞാൻ ഷൊർണൂർ ഗസ്റ്റ് ഹൌസിലെത്തി. അവിടെ ചെന്നപ്പോൾ ഒരു മുറിയിൽ നിന്ന് സുമുഖനായ ചെറുപ്പക്കാരൻ പുറത്തേക്ക് വന്നു. എന്നെ കണ്ടയുടെ ‘ഹലോ.. മിസ്റ്റർ ശ്രീനിവാസൻ, നിങ്ങൾ മണിമുഴത്തിൽ അഭിനയിക്കാൻ എറണാകുളത്ത് വന്നപ്പോൾ ഞാൻ ബക്കർജിയോട് ചാൻസ് ചോദിക്കാൻ ഞാൻ അവിടെ വന്നിരുന്നു. പക്ഷേ അന്ന് ചാൻസ് കിട്ടിയില്ല. നിങ്ങളുടെ വീട് പാട്യത്ത് അല്ലേ? നിങ്ങളുടെ അച്ഛനും അമ്മയും സ്കൂൾ ടീച്ചേഴ്സ് അല്ലേ? മട്ടന്നൂർ എൻ എസ് എസ് കോളെജിൽ അല്ലേ നിങ്ങൾ പഠിച്ചത്? യൂണിവേഴ്സിറ്റിൽ ലെവലിൽ ഒക്കെ ബെസ്റ്റ് ആക്ടർ ആയിട്ടില്ലേ? അന്ന് മദിരാശിയിൽ കൃഷ്ണൻ ആർടിസിന്റെ ഒരു റേഡിയോ നാടകത്തിൽ നിങ്ങൾ അഭിനയിച്ചില്ലേ? അത് ഞാൻ കേട്ടിരുന്നു.‘ ഒറ്റവീർപ്പിനു അയാൾ എന്റേയും എന്റെ കുടുംബത്തിന്റേയും ഫുൾ ചരിത്രം പറയുകയാണ്.’
 
‘ഞാൻ പോലും മറന്നുപോയ കാര്യങ്ങൾ. പിന്നീട് ആണ് ഞാൻ മനസിലാക്കുന്നത് എന്റെ മാത്രമല്ല മലയാള സിനിമയിലെ മിക്കവാറും ആളുകളുടെ കുടുംബചരിത്രം ഇദ്ദേഹത്തിനറിയാം. ഞാൻ അയാളെ അന്തം‌വിട്ട് നോക്കി. അയാൾ കൈ നീട്ടി. ഞാൻ ഷെയ്ക് ഹാൻഡ് ചെയ്തു. എന്നിട്ട് അയാൾ എന്നോട് പറഞ്ഞു, ഞാൻ ഇതിൽ അഭിനയിക്കാൻ വന്നതാ പേര് മമ്മൂട്ടി’- കൈരളി ടിവിയുടെ ചെറിയ ശ്രീനിയും വലിയ ലോകവും എന്ന പരിപാടിയിൽ ശ്രീനിവാസൻ പറഞ്ഞതാണ് ഇക്കാര്യം. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments