Webdunia - Bharat's app for daily news and videos

Install App

‘ഒരു സ്ത്രീയേയും അച്ഛൻ മുതലെടുത്തിട്ടില്ല’ - ദുൽഖർ ചിത്രത്തിനെതിരെ ആരോപണം ശക്തമാകുന്നു

സ്വന്തം അച്ഛനെ മോശക്കാരനായി ചിത്രീകരിച്ച് പണമുണ്ടാക്കാമോ?

Webdunia
തിങ്കള്‍, 11 ജൂണ്‍ 2018 (10:23 IST)
മലയാളത്തിലെ യുവതാരം ദുൽഖർ സൽമാന്റെ കന്നി തെലുങ്ക് ചിത്രമായിരുന്നു മഹാനടി. അന്തരിച്ച നടി സാവിത്രിയുടെ ജീവിതം പറഞ്ഞ സിനിമയിൽ സാവിത്രിയുടെ ഭർത്താവും നടനുമായിരുന്ന ജമിനി ഗണേശായിട്ടായിരുന്നു ദുൽഖർ സിനിമയിൽ നിറഞ്ഞ് നിന്നത്. 
 
സാവിത്രിയായി കീർത്തി സുരേഷായിരുന്നു. ഇപ്പോഴിതാ, മഹാനടിക്കെതിരെ കടുത്ത വിമര്‍ശനങ്ങളുമായി ജെമിനി ഗണേശന്റെ മകള്‍ കമല സെല്‍വരാജ് രംഗത്തെത്തിയിരിക്കുന്നു. പണത്തിനു വേണ്ടി മഹാനടിയിലൂടെ സ്വന്തം അച്ഛനെയും അമ്മയെയം അപമാനിക്കുകയായിരുന്നു സാവിത്രിയുടെ മകള്‍ വിജയ ചെയ്തതെന്നും കമല ആരോപിച്ചു. 
 
ഒരു സ്ത്രീയെയും അച്ഛന്‍ ഇതുവരെ മുതലെടുത്തിട്ടില്ല. പക്ഷേ സ്ത്രീകളാണ് അച്ഛനെ മുതലെടുത്തിരുന്നത്. ഒരു തമിഴ് മാധ്യമവുമായുള്ള അഭിമുഖത്തില്‍ കമല പറഞ്ഞു. എന്റെ അച്ഛന്‍ അത്രയും മഹാനായ വ്യക്തിയാണ്. അങ്ങനെ ഒരാളെക്കുറിച്ച് ചീത്ത വാര്‍ത്തകള്‍ വരുന്നത് എത്ര കഷ്ടമാണ്.    
 
ഈ സിനിമയില്‍ സ്ത്രീകളുടെ പിറകെ നടക്കുന്ന ആളായാണ് അച്ഛനെ കാണിച്ചത്. എന്റെ അച്ഛന്‍ അങ്ങനെയുള്ള ഒരാളല്ല. സ്ത്രീകള്‍ അദ്ദേഹത്തിന് പുറകെയാണ് വന്നിരുന്നത്. അച്ഛന്റെ പുറകെ വന്നിരുന്ന സ്ത്രീകള്‍ അവിവാഹിതകളായിരുന്നു. അച്ഛന്‍ ആരുടെയും കുടുംബം തകര്‍ത്തിട്ടില്ല. അച്ഛന്‍ വിവാഹിതനാണെന്ന് സാവിത്രിയമ്മയ്ക്ക് അറിയാമായിരുന്നു. രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടെന്നും. അവരാണ് കുടുംബം തകര്‍ത്തത്. - കമല കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments