Webdunia - Bharat's app for daily news and videos

Install App

മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് അവന്‍ വരുന്നു - ഡോണ്‍; ഞെട്ടിക്കാന്‍ ഷാജിയും രണ്‍ജിയും മോഹന്‍ലാലും!

Webdunia
ബുധന്‍, 6 ഡിസം‌ബര്‍ 2017 (15:50 IST)
അവര്‍ വീണ്ടും ഒത്തുചേരുകയാണ്. ഷാജി കൈലാസും രണ്‍‌ജി പണിക്കരും. ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ എന്ന ചിത്രത്തിന് ശേഷം മലയാളസിനിമയിലെ ഈ വമ്പന്‍ ടീം വീണ്ടും എത്തുമ്പോള്‍ നായകന്‍ മോഹന്‍‌ലാലാണ്. മംഗലാപുരം അധോലോകത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു ആക്ഷന്‍ ത്രില്ലറായിരിക്കും ഇതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും.
 
രണ്‍ജി പണിക്കര്‍ ഈ തിരക്കഥയുടെ അവസാന മിനുക്കുപണികളിലാണ്. മംഗലാപുരം അധോലോകത്തിന്‍റെ രക്തം പുരണ്ട കഥ പറയുന്ന സിനിമ തകര്‍പ്പന്‍ ആക്ഷന്‍ രംഗങ്ങളും തീപാറുന്ന ഡയലോഗുകളുമുള്ള ഹൈവോള്‍ട്ടേജ് മാസ് ചിത്രമായിരിക്കും. അഭിനയത്തിരക്കിന്‍റെ ഇടവേളകളിലെല്ലാം രണ്‍ജി പണിക്കര്‍ ഈ സിനിമയുടെ തിരക്കഥയെഴുതുകയായിരുന്നു.
 
വിന്‍‌സന്‍റ് ഗോമസ്, സാഗര്‍ എലിയാസ് ജാക്കി, ജഗന്നാഥന്‍, കണ്ണന്‍ നായര്‍, ഹരിയണ്ണ, സക്കീര്‍ ഹുസൈന്‍ തുടങ്ങിയ സൂപ്പര്‍ അധോലോക നായകന്‍‌മാരെ അനശ്വരമാക്കിയ താരമാണ് മോഹന്‍ലാല്‍. ആ‍ ശ്രേണിയിലേക്കാണ് പുതിയ ചിത്രവുമായി ഷാജി കൈലാസ് എത്തുന്നത്. മുംബൈയില്‍ നിന്ന് മംഗലാപുരത്തേക്ക് എത്തുന്ന അധോലോകനായകനായാണ് മോഹന്‍ലാല്‍ ഈ സിനിമയില്‍ അഭിനയിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ദി കിംഗ് ആന്‍റ് ദി കമ്മീഷണര്‍ ആയിരുന്നു ഷാജി - രണ്‍ജി ടീമില്‍ നിന്ന് ഒടുവില്‍ പുറത്തുവന്ന സിനിമ. ഡല്‍ഹി രാഷ്ട്രീയം ചര്‍ച്ച ചെയ്ത ആ ചിത്രം പരാജയപ്പെട്ടു. ഇത് രണ്ടാം തവണയാണ് രണ്‍ജി പണിക്കര്‍ മോഹന്‍ലാല്‍ ചിത്രത്തിനായി തൂലിക ചലിപ്പിക്കുന്നത്. ജോഷി സംവിധാനം ചെയ്ത ‘പ്രജ’ ആണ് ആദ്യചിത്രം. അത് ബോക്സോഫീസില്‍ വലിയ ചലനം ഉണ്ടാക്കിയില്ല.
 
ആശീര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ആറാം തമ്പുരാന്‍, നരസിംഹം, താണ്ഡവം, നാട്ടുരാജാവ്, ബാബാ കല്യാണി, അലിഭായ്, റെഡ് ചില്ലീസ് എന്നിവയാണ് ഷാജി കൈലാസ് സംവിധാനം ചെയ്ത മോഹന്‍ലാല്‍ സിനിമകള്‍.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments