Webdunia - Bharat's app for daily news and videos

Install App

‘ഡയലോഗ് എഴുതാമോ‘ ? - മമ്മൂട്ടിയുടെ ചോദ്യത്തിന് ഒരിക്കലും ‘നോ’ പറയാൻ കഴിയില്ലെന്ന് സംവിധായകൻ

‘നോ’ പറയാൻ കഴിയാത്ത ഒരാൾ...

എസ് ഹർഷ
ചൊവ്വ, 3 ഡിസം‌ബര്‍ 2019 (17:00 IST)
എം പത്മകുമാർ സംവിധാനം ചെയ്ത ‘മാമാങ്കം’ ഡിസംബർ 12നാണ് റിലീസ്. നാല് ഭാഷകളിലായി റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ തമിഴ് പതിപ്പിന്റെ ഡയലോഗ് എഴുതിയിരിക്കുന്നത് സംവിധായകൻ റാം ആണ്. റാമിന്റെ പേരൻപ് എന്ന ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു കേന്ദ്രകഥാപാത്രം. പേരൻപിന്റെ സെറ്റിൽ വെച്ചാണ് മമ്മൂട്ടി റാമിനോട് മാമാങ്കത്തിന്റെ കഥ പറയുന്നത്. 
 
‘അടിമയായി പിറന്ന് മരിക്കുന്നതിനായി ജനിക്കുന്നവരല്ല നമ്മൾ, ചാവേറായി പോരാടി മരിക്കുന്നവരാണ് നാം’ എന്ന ഡയലോഗ് തന്റെ മനസിൽ അന്നേ പതിഞ്ഞുവെന്ന് റാം പറയുന്നു. ചിത്രത്തിനായി തമിഴ് ഡയലോഗ് എഴുതാമോ എന്ന് മമ്മൂട്ടി ചോദിച്ചപ്പോൾ ‘കഴിയില്ല‘ എന്ന് തനിക്ക് പറയാനായില്ലെന്ന് റാം പറയുന്നു.
 
‘ഡയലോഗ് എഴുതാമോ എന്ന് മമ്മൂട്ടി സർ ചോദിച്ചപ്പോൾ ഇല്ല എന്ന് പറയാനായില്ല. ജീവിതത്തിൽ ഒരിക്കലും നോ പറയാൻ കഴിയാത്തവരിൽ ഒരാളാണ് മമ്മൂട്ടി സർ. എന്റെ ബിഗ് ബ്രദറാണ് അദ്ദേഹം. സ്നേഹം, കരുണ, ദേഷ്യം, കരുതൽ എല്ലാമുള്ള മൂത്ത സഹോദരൻ.‘  
 
‘മമ്മൂട്ടി സാറിന്റെ ഡബ്ബിങ് ഇഷ്ടമാണ്. ചിലപ്പോഴൊക്കെ ചെറുതായി വഴക്കുകളുമുണ്ടാകും. തെലുങ്കിലും അദ്ദേഹം തന്നെയാണ് ഡബ്ബിങ് ചെയ്തത്. വളരെ വലിയ ഒരു അനുഭവമാണ് അദ്ദേഹത്തോടൊപ്പം ഡബ്ബ് ചെയ്യുന്നത്. ഒരു ഡബ്ബിങ് ചിത്രത്തിന് എങ്ങനെയാണ് ഡയലോഗ് എഴുതേണ്ടതെന്ന് അദ്ദേഹത്തിൽ നിന്ന് പഠിക്കാൻ കഴിയും.‘ - റാം പറയുന്നു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments