Webdunia - Bharat's app for daily news and videos

Install App

പുഷ്പ 2 ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ പെടാപ്പാട് ! പറഞ്ഞ ദിവസം തന്നെ തിയറ്ററുകളില്‍ എത്തിക്കാനുള്ള ശ്രമം, ഷൂട്ട് ഹൈദരാബാദില്‍

കെ ആര്‍ അനൂപ്
വ്യാഴം, 8 ഫെബ്രുവരി 2024 (15:29 IST)
'പുഷ്പ 2: ദ റൂള്‍' ചിത്രീകരണം ഹൈദരാബാദില്‍ അതിവേഗം പുരോഗമിക്കുകയാണ്. ചിത്രീകരണത്തിന് കൂടുതല്‍ വേഗത കൈവരിക്കുന്നതിനായി നിര്‍മ്മാതാക്കള്‍ പുതിയൊരു പദ്ധതി ആവിഷ്‌കരിച്ചിരിക്കുകയാണ്. ഓഗസ്റ്റ് 15ന് റിലീസ് പ്രഖ്യാപിച്ച് കഴിഞ്ഞു. അതനുസരിച്ച് ജോലികള്‍ തീര്‍ക്കേണ്ടതുണ്ട്. അപ്രതീക്ഷിതമായ സംഭവങ്ങള്‍ സിനിമയുടെ ചിത്രീകരണം വൈകിപ്പിച്ചു. നഷ്ടപ്പെട്ട സമയം തിരിച്ചുപിടിക്കാന്‍ ആകില്ലെങ്കിലും, പുതിയ തന്ത്രവുമായി പുഷ്പ ടീം എത്തിയിരിക്കുകയാണ്.
 
നിലവിലുള്ള ടീമിനെ രണ്ടായി പിരിച്ച് അവ ഓരോന്നും റാമോജി ഫിലിം സിറ്റിയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ ഒരേ സമയം ചിത്രീകരണം നടത്തും. കൃത്യസമയത്ത് തന്നെ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഇത് സഹായിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
 
2021ല്‍ പുറത്തിറങ്ങിയ പാന്‍ ഇന്ത്യന്‍ ചിത്രമായ പുഷ്പ തരംഗം ഇപ്പോഴും സോഷ്യല്‍ മീഡിയയില്‍ ഓളങ്ങള്‍ സൃഷ്ടിക്കുന്നു. ഫഹദ് ഫാസില്‍ അവതരിപ്പിച്ച കഥാപാത്രത്തെ കൂടുതല്‍ പ്രാധാന്യത്തോടെ രണ്ടാം ഭാഗത്തില്‍ കാണാന്‍ ആകുമെന്ന് പ്രതീക്ഷയിലാണ് മലയാളി പ്രേക്ഷകര്‍. ആദ്യഭാഗത്തെ പോലെ തന്നെ മാസ് ഡയലോഗും ഗാനങ്ങളും ഇതിലും ഉണ്ടാകും. 
മൂന്നുവര്‍ഷത്തെ ഇടവേളക്ക് ശേഷം പുറത്തിറങ്ങുന്ന അല്ലു അര്‍ജുന്‍ ചിത്രത്തിന് റെക്കോര്‍ഡ് തിയറ്റര്‍ കൗണ്ട് ഉണ്ടാകും എന്നും പ്രതീക്ഷിക്കാം.
 
നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കും ടീസറിനും വലിയ സ്വീകാര്യത ലഭിച്ചു. സംവിധായകന്‍ സുകുമാറിനൊപ്പം മൈത്രി മൂവി മേക്കേഴ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അല്ലു അര്‍ജുന്‍, രശ്മിക മന്ദാന, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട് ദേവി ശ്രീ പ്രസാദ് തന്നെയാണ് സംഗീതസംവിധാനം നിര്‍വഹിക്കുന്നത്.
 
 
   
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

പനിക്കിടക്കയിൽ കേരളം, സംസ്ഥാനത്ത് എലിപ്പനി വ്യാപകം, ഒരു മാസത്തിനിടെ 8 മരണം

'എതിരെ വരുന്ന വാഹനത്തെ പോലും കാണാന്‍ കഴിയുന്നില്ല'; ഡല്‍ഹിയിലെ വായുനിലവാരം 'ഗുരുതരം'

അടുത്ത ലേഖനം
Show comments