റോഷന് ആന്‍ഡ്രൂസും മമ്മൂട്ടിയും ഒന്നിക്കുന്നതായി സൂചനകള്‍. ‘കായംകുളം കൊച്ചുണ്ണി’ക്ക് ശേഷം റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മെഗാസ്റ്റാര്‍ നായകനാകുമെന്നാണ് ലഭിക്കുന്ന വിവരം. സഞ്ജയ് - ബോബി ടീം തിരക്കഥയെഴുതുന്ന ചിത്രം ഒരു പൊലീസ് സ്റ്റോറിയാണ് പറയുന്നത്.
ജീവിതത്തിലും പ്രൊഫഷനിലും പരുക്കനായ ഒരു പൊലീസ് ഓഫീസറെ ഈ സിനിമയില്‍ മമ്മൂട്ടി അവതരിപ്പിക്കുമെന്നാണ് സൂചന. മുംബൈ പൊലീസിന് ശേഷം റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന പൊലീസ് കഥ കൂടിയായിരിക്കും ഇത്.
മമ്മൂട്ടിയും റോഷന് ആന്‍ഡ്രൂസും ഇതിന് മുമ്പ് ഒരുമിച്ച് സിനിമകള്‍ ചെയ്തിട്ടില്ല. ആവനാഴിയിലേതുപോലെ തികച്ചും റോ ആയ ഒരു പൊലീസ് കഥാപാത്രത്തെ മമ്മൂട്ടിക്ക് നല്‍കാനാണ് സംവിധായകനും തിരക്കഥാകൃത്തുക്കളും ആലോചിക്കുന്നതെന്നാണ് വിവരം.
കായംകുളം കൊച്ചുണ്ണിക്ക് ശേഷം റോഷന്റെ അടുത്ത 100 കോടി പ്രതീക്ഷയാണ് ഈ സിനിമ.