Webdunia - Bharat's app for daily news and videos

Install App

രാമലീല അറം‌പറ്റിയോ? ദിലീപിനുതന്നെ സംശയം!

Webdunia
ചൊവ്വ, 19 സെപ്‌റ്റംബര്‍ 2017 (15:55 IST)
രാമലീല എന്ന ദിലീപ് ചിത്രം ഈ മാസം 28ന് പ്രദര്‍ശനത്തിനെത്തുകയാണ്. അങ്ങേയറ്റം പ്രതികൂല സാഹചര്യങ്ങളിലാണ് ചിത്രത്തിന്‍റെ റിലീസ്. ഇപ്പോള്‍ ദിലീപിന്‍റെ ജീവിതത്തില്‍ സംഭവിക്കുന്ന പല കാര്യങ്ങളും രാമലീല എന്ന ചിത്രത്തിലുണ്ട് എന്നതാണ് കൌതുകകരമായ വസ്തുത.
 
ചിത്രത്തില്‍ ദിലീപ് അവതരിപ്പിക്കുന്ന രാമനുണ്ണി എന്ന കഥാപാത്രം ഏവരാലും തെറ്റിദ്ധരിക്കപ്പെടുന്നുണ്ട്, ജനങ്ങള്‍ക്കിടയില്‍ എതിര്‍പ്പുണ്ടാകുന്നുണ്ട്. വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുന്നുണ്ട്.
 
നായകകഥാപാത്രത്തെ ഏല്ലാവരും തെറ്റിദ്ധരിക്കുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യം രാമലീലയിലുണ്ട്. ‘പ്രതി ഞാനാവണം എന്നൊരു തീരുമാനമുള്ളതുപോലെ’ എന്നൊരു ഡയലോഗുപോലും ചിത്രത്തിലുണ്ട്. മാത്രമല്ല, അടുത്തിടെ ദിലീപ് ജയിലില്‍ നിന്ന് പുറത്തുവന്ന് പിതാവിന് ശ്രാദ്ധമിട്ടിരുന്നു. രാമനുണ്ണി ശ്രാദ്ധമിടുന്ന ഒരു ചിത്രമാണ് രാമലീലയുടെ പുതിയ പോസ്റ്റര്!
 
അങ്ങനെ ദിലീപിന്‍റെ ജീവിതത്തില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടതുപോലെ ഒരു കഥയാണ് രാമലീലയുടേത്. ഈ സിനിമയുടെ ഡബ്ബിംഗ് നടക്കുമ്പോള്‍ ‘ഇത് അറം‌പറ്റിയ തിരക്കഥയാണോ?’ എന്ന് തിരക്കഥാകൃത്ത് സച്ചിയോട് ദിലീപ് ചോദിച്ചിരുന്നു. അന്ന് ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടിരുന്നില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments