Webdunia - Bharat's app for daily news and videos

Install App

മോഹന്‍ലാല്‍ ഇനി നായകനല്ല, കൊടും വില്ലന്‍ !

Webdunia
ചൊവ്വ, 7 മാര്‍ച്ച് 2017 (21:26 IST)
മോഹന്‍ലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് ‘വില്ലന്‍’ എന്ന് പേരിട്ടു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നിട്ടുണ്ട്. സോള്‍ട്ട് ആന്‍റ് പെപ്പര്‍ ലുക്കിലുള്ള മോഹന്‍ലാലിനെയാണ് പോസ്റ്ററില്‍ കാണാന്‍ കഴിയുന്നത്. 
 
ഈ ചിത്രത്തിന് ആക്ഷന്‍ കോറിയോഗ്രാഫി നിര്‍വഹിക്കുന്നത് പീറ്റര്‍ഹെയ്നാണ്. ഷങ്കര്‍ ചിത്രമായ ‘നന്‍‌പന്‍’ ഷൂട്ട് ചെയ്ത മനോജ് പരമഹംസയായിരിക്കും ക്യാമറ ചലിപ്പിക്കുക. ഗൌതം മേനോന്‍ സംവിധാനം ചെയ്ത ‘വിണ്ണൈത്താണ്ടി വരുവായാ’ എന്ന മെഗാഹിറ്റ് സിനിമയുടെ ക്യാമറയും മനോജ് പരമഹംസ തന്നെയായിരുന്നു.
 
‘ചിന്നമ്മ കുഞ്ഞിപ്പെണ്ണമ്മ’, ‘മിനുങ്ങും മിന്നാമിനുങ്ങേ’ തുടങ്ങിയ ‘ഒപ്പം’ പാട്ടുകളിലൂടെ ശ്രദ്ധേയരായ 4 മ്യൂസിക്സ് ആണ് സംഗീതസംവിധാനം. വി എഫ് എക്സ് നിര്‍വഹിക്കുന്നത് പോളണ്ടില്‍ നിന്നുള്ള ഒരു കമ്പനിയാണ്.
 
30 കോടി ബജറ്റില്‍ ഒരുങ്ങുന്ന സിനിമ നിര്‍മ്മിക്കുന്നത് റോക്‍ലൈന്‍ വെങ്കിടേഷാണ്. വിശാല്‍ ഈ സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നും ഉറപ്പായിട്ടുണ്ട്. ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക ഹന്‍സിക മൊട്‌വാണിയും വില്ലനിലൂടെ മലയാളത്തിലെത്തുന്നു. 
 
തെലുങ്ക് നടന്‍ ശ്രീകാന്തും ഈ പ്രൊജക്ടിന്‍റെ ഭാഗാമാകുന്നുണ്ട്. മോഹന്‍ലാല്‍ ഒരു മുന്‍ പൊലീസ് ഉദ്യോഗസ്ഥനായാണ് ഈ ക്രൈം ത്രില്ലറില്‍ വേഷമിടുന്നത്. വില്ലനില്‍ മഞ്ജു വാര്യരായിരിക്കും നായിക. റാഷി ഖന്നയും പ്രധാന സ്ത്രീ കഥാപാത്രമാകും.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങള്‍ക്ക് കൃത്യമായി റേഷന്‍ ലഭിക്കുന്നില്ലേ? എവിടെ പരാതിപ്പെടണം

നിങ്ങള്‍ അറിയാതെ നിങ്ങളുടെ ആധാര്‍ കാര്‍ഡിലെ വിവരങ്ങള്‍ ആരെങ്കിലും ഉപയോഗിക്കുന്നുണ്ടോ? എങ്ങനെ മനസ്സിലാക്കാം

മൊബൈല്‍ ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശവുമായി ട്രായ്

പോക്സോ കേസിലെ പ്രതിയായ 56 കാരന് 17 വർഷം കഠിനതടവ്

നാളെയും മഴ ശക്തമാകും; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

അടുത്ത ലേഖനം
Show comments