Webdunia - Bharat's app for daily news and videos

Install App

‘ഇതനക്ക് വളിഞ്ഞതാണെന്ന് തോന്നാണെങ്കി ഇയ്യങ്ങട് പൊയ്ക്കാളിന്‍’... വൈറലായി സുരഭിയുടെ കോഴിക്കോടന്‍ മറുപടി !

വീണ്ടും സുരഭിയുടെ കോഴിക്കോടന്‍ മറുപടി

Webdunia
ശനി, 22 ജൂലൈ 2017 (11:53 IST)
സുരഭി ലക്ഷ്മിയെ ദേശീയ അവാര്‍ഡിന് അര്‍ഹയാക്കിയ മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച് സുരഭി നടത്തിയ ഫേസ്‌ബുക്ക് ലൈവ് വൈറലാകുന്നു. തിരുവനന്തപുരം കൈരളി തിയേറ്ററില്‍ സിനിമ കാണാന്‍ പോകുന്നതിനായി പാചകപ്പണികള്‍ തീര്‍ക്കുന്നതിനിടെയായിരുന്നു സുരഭിയുടെ ലൈവ്. ലൈവ് തകര്‍ത്ത് മുന്നേറുന്നതിനിടെയാണ് ഒരാള്‍ സുരഭിയെ പരിഹസിച്ച് രംഗത്തെത്തിയത്.  
 
'ദേശീയ പുരസ്‌കാരം നേടിയ നടിയല്ലേ... ഇങ്ങനെ വളിഞ്ഞ തരത്തിലുള്ള ലൈവ് വരുന്നത് നിര്‍ത്തിക്കൂടെ' എന്ന ചോദ്യമാണ് അയാള്‍ സുരഭിയോട് ചോദിച്ചത്. ആയാളുടെ ചോദ്യം കണ്ട സുരഭി ചിരിച്ച് സ്വതസിദ്ധമായ ശൈലിയില്‍ തന്നെ മറുപടി പറഞ്ഞു. 'ഇത് നിനക്ക് വളിഞ്ഞതായി തോന്നുന്നുണ്ടെങ്കില്‍ നീയങ്ങ് പൊക്കോളിന്‍. ഞാന്‍ ബാക്കിയുള്ളവരോട് സംസാരിക്കട്ടെ'യെന്ന്. 
 
സുരഭിയെ ദേശീയ പുരസ്‌കാരത്തിന് അര്‍ഹയാക്കിയ മിന്നാമിനുങ്ങിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്ന് ഇപ്പോള്‍ ലഭിക്കുന്നത്. ചിത്രത്തില്‍ 45 വയസ്സുള്ള ഒരു സ്ത്രീയുടെ കഥാപാത്രത്തെയാണ് സുരഭി അവതരിപ്പിക്കുന്നത്. അനില്‍ തോമസാണ് ചിത്രത്തിന്റെ സംവിധായകന്‍.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പാലക്കാട് താലൂക്കില്‍ ഇന്ന് പ്രാദേശിക അവധി

'ജനങ്ങളെ നിര്‍ത്തേണ്ടത് എട്ട് മീറ്റര്‍ അകലെ, തുടര്‍ച്ചയായി മൂന്ന് മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'; ആന എഴുന്നള്ളിപ്പിനു ഹൈക്കോടതിയുടെ 'കൂച്ചുവിലങ്ങ്'

ശബരിമല: കോട്ടയത്തേക്ക് ഹുബ്ബള്ളിയിൽ നിന്ന് പ്രതിവാര സ്പെഷ്യൽ ട്രെയിൻ

ജോലി തട്ടിപ്പ് കേസിൽ സ്വാമി തപസ്യാനന്ദ എന്ന രാധാകൃഷ്ണൻ അറസ്റ്റിൽ

മഴ മുന്നറിയിപ്പില്‍ മാറ്റം; സംസ്ഥാനത്തെ 11ജില്ലകളിലും യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments