Webdunia - Bharat's app for daily news and videos

Install App

‘അറം‌ പറ്റിയ സ്ക്രിപ്റ്റ് ആണല്ലോ ഭായ്’ - രാമലീലയുടെ ഡബ്ബിങ് സമയത്ത് ദിലീപ് സച്ചിയോട് പറഞ്ഞു

ദിലീപ് എത്തിയതുപോലെ രാമനുണ്ണിയും ബലിയിടാന്‍ എത്തുന്നത് ജയിലിനുള്ളില്‍ നിന്നു തന്നെ! - സച്ചി പറയുന്നു

Webdunia
ബുധന്‍, 20 സെപ്‌റ്റംബര്‍ 2017 (13:39 IST)
ജനപ്രിയനടന്‍ ദിലീപ് നായകനാകുന്ന പുതിയ ചിത്രം രാമലീല സെപ്തംബര്‍ 28നു തിയേറ്ററുകളിലേക്ക്. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തിനില്‍ക്കവേയാണ് ദിലീപിന്റെ പുതിയ ചിത്രം റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്നത്. രാമലീല ദിലീപിന്റെ ഇപ്പോഴത്തെ കഥയാണോ പറയുന്നതെന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു.
 
രാമലീലയുടെ ഡബ്ബിങ് ഇങ്ങനെയൊരു കാര്യം ദിലീപും പറഞ്ഞതായി തിരക്കഥാകൃത്ത് സച്ചി വെളിപ്പെടുത്തുന്നു. രാമലീലയുടെ ഡബ്ബിങ് സമയത്ത് ദിലീപ് എന്നോട് പറഞ്ഞത് ‘അറം പറ്റിയ സ്‌ക്രിപ്റ്റാണല്ലോ ഭായി‘ എന്നായിരുന്നുവെന്ന് സച്ചി പറയുന്നു. രാമലീലയിലെ ചില ദൃശ്യങ്ങള്‍ക്കും സംഭാഷണങ്ങള്‍ക്കും ദിലീപിന്റെ സ്വകാര്യ ജീവിതവുമായി ബന്ധമുണ്ടെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. 
 
പിതൃക്കള്‍ക്ക് ബലിയിടുന്ന ദൃശ്യമുള്ള സിനിമയുടെ പോസ്റ്ററായിരുന്നു പുറത്തുവന്നത്. അച്ഛന്റെ ശ്രാദ്ധത്തിനു ബലിയിടാന്‍ കോടതി അനുമതി നല്‍കിയാണ് രാമനുണ്ണി എത്തുന്നത്. സിനിമയിലും അങ്ങനെ തന്നെ. രാമലീലയില്‍ ജയിലില്‍ നിന്നു തന്നെയാണ് അച്ഛന് ബലിയിടാന്‍ രാമനുണ്ണി എത്തുന്നത്. ദിലീപിന്റെ യഥാര്‍ഥ ജീവിതത്തിലും ഇങ്ങനെ സംഭവിച്ചത് യാദൃശ്ചികം മാത്രമാണെന്ന് സച്ചി പറയുന്നു. 
 
സിനിമയില്‍ താനെഴുതിയ തിരക്കഥയുമായി സാമ്യമുള്ള നിരവധി കാര്യങ്ങള്‍ ദിലീപിന്റെ യഥാര്‍ഥ ജീവിതത്തില്‍ പിന്നീട് സംഭവിച്ചു എന്ന് സച്ചി പറയുന്നു. എം എല്‍ എ രാമനുണ്ണിയായിട്ടാണ് ദിലീപ് രാമലീലയില്‍ എത്തുന്നത്. രാഷ്ട്രീയ ഗൂഢാലോചയുടെ ഇരയായ രാമനുണ്ണി വിചാരണകളെ നേരിട്ട് സത്യം തെളിയിക്കുന്നതാണ് രാമലീലയുടെ ഇതിവൃത്തം. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments