Webdunia - Bharat's app for daily news and videos

Install App

വടി കൊടുത്ത് അടിവാങ്ങി അജു!

കുത്തിപ്പൊക്കൽ തുടരുന്നു, സ്വന്തം ഫോട്ടോകൾ താരങ്ങൾക്ക് പാരയാകുന്നു!

Webdunia
തിങ്കള്‍, 4 ജൂണ്‍ 2018 (12:23 IST)
ഫേസ്ബുക്കിൽ കയറി നോക്കിയാൽ നമ്മൾ ഫോളോ ചെയ്യുന്ന സെലിബ്രിറ്റികളുടെ പഴയ ഫോട്ടോകൾ കാണാനാകും. 2010 മുതലുള്ളത് ഉണ്ട്. ഇതിനെ കുത്തിപ്പൊക്കൽ എന്ന് പറയും. പഴയ ചിത്രങ്ങളെല്ലാം കുത്തിപ്പൊക്കി ടൈം‌ലൈനിൽ വരുത്തുകയാണ് ട്രോളർമാർ. കുറച്ച് ദിവസമായി ഈ കലാപരിപാടി തുടങ്ങിയിട്ട്. 
 
പൃഥ്വിരാജ്, മമ്മൂട്ടി, ആസിഫ് അലി, തുടങ്ങിയവർക്ക് ഈ കുത്തിപൊക്കൽ ഒരു പാരയായി മാറിയിരിക്കുകയാണ്. ഇക്കൂട്ടത്തില്‍ തള്ളിയിടുന്നതിന് മുന്‍പേ കുഴിയില്‍ ചാടിയ അജു വര്‍ഗീസ് വീണ്ടും കൊലമാസായി. തന്റെ പോസ്റ്റ് ആരും കുത്തിപ്പൊക്കണ്ട, ഞാൻ തന്നെ ഇട്ടോളാം എന്ന് പറഞ്ഞായിരുന്നു അജു തന്റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവെച്ചത്. 
 
എന്നാല്‍ അജുവിനെ പിന്നീട് ട്രോളന്‍മാര്‍ ഏറ്റെടുത്തു. സ്വയം കുത്തിപ്പൊക്കിയ ചിത്രങ്ങള്‍ വച്ച് തലങ്ങും വിലങ്ങും അജുവിനെ ട്രോളാൻ തുടങ്ങി. വടി കൊടുത്ത് അടി വാങ്ങിയ അവസ്ഥയായി പോയി താരത്തിന്.
 
ഇപ്പോള്‍ പുലര്‍ത്തുന്ന പ്രഫഷണലിസമൊന്നും ഫേസ്ബുക്കില്‍ താരങ്ങളുടെ പേജില്‍ മുന്‍പ് ഉണ്ടായിരുന്നില്ലെന്ന് പഴയ പോസ്റ്റുകളില്‍ നിന്നും വ്യക്തമാണ്. ഇതിൽ ചിലർ, തങ്ങളുടെ ഫേസ്ബുക്ക് ഫാൻ പേജാണ് പിന്നീട് ഒഫീഷ്യലായി മാറ്റിയിരിക്കുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments