Webdunia - Bharat's app for daily news and videos

Install App

പുത്തൻപണത്തിന് നാലു ദിവസം വേണ്ടി വന്നു, നിവിൻ രണ്ടു ദിവസം കൊണ്ട് നേടി!

മമ്മൂട്ടിയെ പിന്നിലാക്കി നിവിൻ!

Webdunia
ബുധന്‍, 19 ഏപ്രില്‍ 2017 (12:48 IST)
ഇത്തവണത്തെ വിഷു മെഗാസ്റ്റാർ മമ്മൂട്ടി കൊണ്ടുപോയെന്ന് നിശംസ്സയം പറയാം. ഹനീഫ് അദേനി സംവിധാനം ചെയ്ത ഗ്രേറ്റ് ഫാദർ കുതിപ്പു തുടരുകയാണ്. 50 കോടി ക്ലബിൽ പടം ഇടംപിടിച്ചു കഴിഞ്ഞു. വിഷുവിന് മുന്നോടിയായി ഇറങ്ങിയ പുത്തൻപണത്തിനും ആരാധകരുടെ പ്രതീക്ഷ ഏറെയായിരുന്നു. എന്നാൽ, കളക്ഷൻ റിപ്പോർട്ടുകൾ പുറത്തുവരുമ്പോൾ ആരാധകരുടെ ആവേശം മങ്ങുകയാണ്.
 
പുത്തന്‍ പണം റിലീസ് ചെയ്ത് രണ്ട് ദിവസം കഴിഞ്ഞാണ് നിവിന്‍ പോളിയുടെ സഖാവ് തിയേറ്ററിലെത്തിയത്. കളക്ഷന്റെ കാര്യത്തിൽ മമ്മൂട്ടിയുടെ പുത്തന്‍ പണത്തെ സഖാവ് പിന്നിലാക്കിയിരിക്കുകയാണ്. രണ്ട് ദിവസത്തെ പ്രദര്‍ശനത്തിലൂടെ തന്നെ സഖാവ് നാല് കോടിയ്ക്ക് മേലെ കലക്ഷന്‍ നേടി. അതേസമയം മമ്മൂട്ടിയുടെ പുത്തന്‍ പണത്തിന് നാലരക്കോടി നേടാന്‍ നാല് ദിവസം വേണ്ടി വന്നു. 
 
സിദ്ധാർത്ഥ് ശിവ സംവിധാനം ചെയ്ത സഖാവ് ആദ്യ ദിവസം തന്നെ ചിത്രം 2.75 കോടി രൂപ കലക്ഷന്‍ നേടി. രണ്ടാം ദിവസം സഖാവ് നേടിയത് 2.15 കോടി രൂപയാണ്. അതോടെ രണ്ട് ദിവസത്തെ പ്രദര്‍ശനത്തിലൂടെ കേരളത്തില്‍ നിന്ന് മാത്രം സഖാവ് നേടിയത് 4.90 കോടി രൂപയാണ്. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സന്ദീപ് വാര്യരുടെ കോണ്‍ഗ്രസ് പ്രവേശനത്തില്‍ അതൃപ്തി വ്യക്തമാക്കി കെ മുരളീധരന്‍

താന്‍ കോണ്‍ഗ്രസിലേക്ക് വന്നതിന്റെ ഉത്തരവാദിത്വം സുരേന്ദ്രനും സംഘത്തിനുമെന്ന് സന്ദീപ് വാര്യര്‍

സ്‌നേഹത്തിന്റെ കടയില്‍ സന്ദീപ് വാര്യര്‍ക്ക് വലിയ കസേരകള്‍ കിട്ടട്ടേയെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ശക്തമായ മഴ; ആറുജില്ലകളില്‍ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചു

നിങ്ങളുടെ ഫോണില്‍ വോയിസ് കോള്‍ ചെയ്യുമ്പോള്‍ ശരിയായി കേള്‍ക്കുന്നില്ലേ? അറിയാം കാരണങ്ങള്‍

അടുത്ത ലേഖനം
Show comments