Webdunia - Bharat's app for daily news and videos

Install App

മമ്മൂട്ടിയുടെ താരമൂല്യം കുതിച്ചുയരുന്നു; വമ്പന്‍ ചിത്രങ്ങള്‍ ക്യൂവില്‍, പ്രതിഫലവും ഉയരുന്നു!

Webdunia
തിങ്കള്‍, 17 ഏപ്രില്‍ 2017 (18:57 IST)
മമ്മൂട്ടി മലയാളത്തിലെ ഏറ്റവും താരമൂല്യമുള്ള നടനാണ്. ദി ഗ്രേറ്റ്ഫാദര്‍ എന്ന സിനിമയുടെ അസാധാരണ വിജയത്തോടെ മഹാനടന്‍റെ താരമൂല്യം കുതിച്ചുയര്‍ന്നിരിക്കുകയാണ്. ഒട്ടേറെ വമ്പന്‍ പ്രൊജക്ടുകളാണ് മമ്മൂട്ടിയുടെ ഡേറ്റിനായി കാത്തിരിക്കുന്നത്.
 
മലയാളത്തിലെ ഏറ്റവും വലിയ തിരക്കഥാകൃത്തുക്കളില്‍ ഒരാളായ ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ മമ്മൂട്ടി നായകനാകുന്ന സിനിമയുടെ ചിത്രീകരണം തിങ്കളാഴ്ച ആരംഭിച്ചുകഴിഞ്ഞു. ശ്യാംധറിന്‍റെ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ്. ഷാംദത്തിന്‍റെ സ്ട്രീറ്റ് ലൈറ്റ് ചിത്രീകരണം പുരോഗമിക്കുന്നു.
 
ലാല്‍ ജോസ്, രഞ്ജിത്, സിദ്ദിക്ക് തുടങ്ങിയവരുടെ സിനിമകളും ഈ വര്‍ഷം മമ്മൂട്ടി പരിഗണിക്കുന്നുണ്ട്. അതേസമയം, പേരന്‍‌പ് പോലെയുള്ള അന്യാഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കാനും മമ്മൂട്ടി സമയം കണ്ടെത്തുന്നു.
 
മമ്മൂട്ടിയുടെ പ്രതിഫലം മൂന്ന് മുതല്‍ അഞ്ചുകോടി വരെയാണെന്നാണ് ലഭ്യമാകുന്ന ചില റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ചിത്രത്തിന്‍റെ ലാഭവിഹിതം, പ്രത്യേക ഏരിയകളിലെ വിതരണാവകാശം എന്നീ നിലകളില്‍ മമ്മൂട്ടി നിലവില്‍ പ്രതിഫലം കൈപ്പറ്റുന്നില്ല. എന്നാല്‍ ഭാവിയില്‍ ആ രീതിയിലും മെഗാസ്റ്റാര്‍ പ്രതിഫലം വാങ്ങാന്‍ സാധ്യത കാണുന്നുണ്ട്.

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments