Webdunia - Bharat's app for daily news and videos

Install App

പതിനാറാം വയസ്സില്‍ എന്നെ പീഡിപ്പിച്ചത് നടന്‍ ആദിത്യ പഞ്ചോളിയാണ്, സെറീന വഹാബിന്റെ ഭര്‍ത്താവ്!

പീഡനക്കാര്യം സെറീനയോട് പറഞ്ഞപ്പോള്‍ അവരുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു

Webdunia
ഞായര്‍, 3 സെപ്‌റ്റംബര്‍ 2017 (15:40 IST)
ബോളിവുഡിലെ മിന്നുംതാരമാണ് കങ്കറ റാണാവത്ത്. ദേശീയ പുരസ്കാരങ്ങള്‍ വെട്ടിപ്പിടിച്ച കങ്കണ തനിക്ക് നേരിടേണ്ടി വന്ന പീഡനങ്ങളെ കുറിച്ചും വെട്ടിത്തുറന്ന് പറഞ്ഞിട്ടുണ്ട്. തന്നെ പതിനാറാം വയസ്സില്‍ ഒരാള്‍ ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് കങ്കണ പല അഭിമുഖങ്ങളിലും പരിപാടികള്‍ക്കിടയിലും പറഞ്ഞിരുന്നു. എന്നാല്‍, അന്നൊന്നും അതാരാണെന്ന് വെളിപ്പെടുത്തിയിരുന്നില്ല. ഇപ്പോഴിതാ, ആ വ്യക്തിയുടെ പേര് പറഞ്ഞിരിക്കുകയാണ് കങ്കണ. 
 
തന്റെ പതിനാറാം വയസ്സില്‍ സിനിമയുടെ തുടക്കക്കാലത്ത് തന്നെ പീഡിപ്പിച്ചത് നടന്‍ ആദിത്യ പഞ്ചോളിയാണെന്ന് ഒരു ടെലിവിഷന്‍ ഷോയ്ക്കിടെ കങ്കണ വെളിപ്പെടുത്തി. മലയാളികള്‍ക്ക് സുപരിചിതയായ നടി സെറീന വഹാബിന്റെ ഭര്‍ത്താവാണ് ആദിത്യ പഞ്ചോളി.
 
എനിക്ക് അയാളുടെ മകളേക്കാള്‍ പ്രായം കുറവായിരുന്നു അന്ന്. അയാളെന്നെ മര്‍ദ്ദിച്ചു. കുറേ ഉപദ്രവിച്ചു. ഞാന്‍ ചെരുപ്പൂരി അടിച്ചു. ശരിക്കും ഒരു കെണിതന്നെയായിരുന്നു അത്. സംഭവത്തിനു ശേഷം അയാളുടെ ഭാര്യയെ കണ്ടപ്പോള്‍ ഞാന്‍ കാര്യങ്ങള്‍ പറഞ്ഞു. എന്നാല്‍ അവരുടെ മറുപടി തന്നെ ഞെട്ടിച്ചുവെന്ന് കങ്കണ പറയുന്നു.
 
‘അയാള്‍ ഇനി വീട്ടില്‍ വരില്ലല്ലോ’ എന്നായിരുന്നു അവരുടെ മറുപടിയെന്ന് കങ്കണ പറയുന്നു. അവര്‍ രക്ഷിക്കുമെന്ന് കരുതിയായിരുന്നു അവരോട് പറഞ്ഞത്. ആ മാര്‍ഗം അടഞ്ഞപ്പോള്‍ ആരോട് പറയുമെന്നായി. ഒടുവില്‍ ഒരുപാട് നാളുകള്‍ കഴിഞ്ഞു പരാതിപ്പെടാന്‍ ധൈര്യം വന്നു. അന്ന് അയാളെ വിളിച്ച് ശാസിക്കുക മാത്രമായിരുന്നു ചെയ്തതെന്ന് കങ്കണ പറയുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments