കുഞ്ഞാലിമരയ്ക്കാറിനു പിന്നാലെ മറ്റൊരു ബ്രാഹ്മാണ്ഡ ചിത്രം വരുന്നു - മാർത്താണ്ഡ വർമ!
ഉയരത്തിൽ പറന്ന് മലയാള സിനിമ! അടുത്ത ബ്രഹ്മാണ്ഡ ചിത്രം - മാർത്താണ്ഡ വർമ!
ചരിത്രത്തെ കാൻവാസിൽ പകർത്താൻ ഒരുങ്ങുകയാണ് സംവിധായകർ. കർണൻ, രണ്ടാമൂഴം, കായംകുളം കൊച്ചുണ്ണി, ചെങ്ങഴി നമ്പ്യാർ ഒടുവിൽ കുഞ്ഞാലിമരയ്ക്കാറും. മലയാളത്തിലെ സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും കുഞ്ഞാലിമരയ്ക്കാറിന്റെ പുറകേ ആണ്. ഇപ്പോഴിതാ, മറ്റൊരു ബ്രഹ്മാണ്ഡ ചിത്രത്തിന്റേയും പ്രഖ്യാപനം ഏകദേശം നടന്നു കഴിഞ്ഞു.
കുഞ്ഞാലിമരയ്കാറിനൊപ്പം മത്സരിക്കാൻ തിരുവിതാംകൂര്‍ രാജാക്കന്മാരുടെ കഥയുമായി സംവിധായകന്‍ മധു സിനിമ നിര്‍മ്മിക്കാന്‍ പോവുകയാണ്. ഇന്ത്യന്‍ സിനിമയിലെ രണ്ട് താരങ്ങളായിരിക്കും ചിത്രത്തില്‍ നായകന്മാരായി അഭിനയിക്കാന്‍ പോകുന്നതെന്നാണ് റിപ്പോർട്ടുകൾ.
തെലുങ്കില്‍ നിന്നും നിര്‍മ്മിച്ച ബാഹുബലി പോലെ രണ്ട് ഭാഗങ്ങളായിട്ടാണ് മാര്‍ത്താണ്ഡ വര്‍മ്മയും നിര്‍മ്മിക്കുന്നത്. ആക്ഷൻ രംഗങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് പീറ്റർ ഹെയിൻ ആയിരിക്കുമെന്നാണ് സൂചന. മാത്രമല്ല സിനിമയുടെ ശബ്ദം റസൂല്‍ പൂക്കുട്ടിയും സംഗീതം ബാഹുബലിയ്ക്ക് സംഗീതം പകര്‍ന്ന കീരവാണിയുമാണ്.
രാജശില്‍പിയായ അനിഴം തിരുന്നാള്‍ മാര്‍ത്താണ്ഡവര്‍മ്മയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. കേരളത്തില്‍ നടന്ന ടിപ്പുവിന്റെയും ധര്‍മ്മരാജയുടെയും യുദ്ധം ഹൈലൈറ്റ് ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.