നിരപരാധി ആയതു കൊണ്ടല്ലേ ദിലീപേട്ടൻ കേസ് സി ബി ഐ അന്വേഷിക്കണമെന്ന് പറയുന്നത്? - ചോദ്യങ്ങളുമായി ഫാൻസ്
ദിലീപിന്റെ നീക്കത്തിൽ അവർ ഞെട്ടി, ജനപ്രിയൻ രണ്ടും കൽപ്പിച്ച്? - കൈവിടാതെ ഫാൻസ്
നടി ആക്രമിക്കപ്പെട്ട കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്ക് കത്തുനല്‍കിയതോടെ കേസ് വലിയ വഴിത്തിരിവിലെത്തി. സംസ്ഥാന ഡി ജി പിക്കും എ ഡി ജി പിക്കും എതിരെയുള്ള നീക്കം ദിലീപിനു പണിയാകുമോ എന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
കേസിന്റെ തുടക്കം മുതൽ ദിലീപിനൊപ്പം നിൽക്കുന്നവരാണ് അദ്ദേഹത്തിന്റെ ഫാൻസ്. നിലവിലെ സാഹചര്യത്തിൽ ദിലീപ് സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയത് ചിലരെ ഭയപ്പെടുത്തുന്നുണ്ടെന്നും ഈ നീക്കത്തിൽ ചിലരൊക്കെ വിളറിപിടിച്ച് നടക്കുകയാണെന്നും ദിലീപിന്റെ ഫാൻസ് ഗ്രൂപ്പായ ദിലീപ് ഓൺലൈൻ വ്യക്തമാക്കുന്നു.
ദിലീപ് ഓൺലൈന്റെ ഫേസ്ബുക്ക് പോസ്റ്റ്:
നടിയെ ആക്രമിച്ചകേസിൽ തന്നെ മനപൂർവ്വം കുടുക്കിയതാണെന്ന് കാണിച്ച് ദിലീപേട്ടൻ കേരളത്തിന്റെ ആഭ്യന്തര സെക്രട്ടറിക്ക് കത്ത് നൽകിയത് എന്തിനെന്നാണല്ലൊ ഇപ്പോഴത്തെ ചർച്ച,ചില ചാനലുകളിലെ മേലാളന്മാരെയും,ചില പത്ര മുതലാളിമാരെയും ഈ നീക്കം വിറളിപിടിപ്പിച്ചീട്ടുണ്ടെന്ന് മനസ്സിലായി, അവരോട് ഒന്നേ പറയാനുള്ളൂ, മടിയിൽ കന മില്ലാത്തവൻ വഴിയിൽ ഭയപ്പെടുന്നതെന്തിന്.
തന്റെ നിരപരാധിത്വം തെളിയിക്കാൻ സ്വയം ഇറങ്ങേണ്ടി വരുന്ന അവസ്ഥയാണു ഇന്ന് ദിലീപേട്ടനുള്ളത്, അന്വേഷണ ഉദ്യോഗസ്ഥരും, ചില മാധ്യമങ്ങളും അടങ്ങുന്ന ഒരു സിണ്ടിക്കേറ്റ് വ്യാജവാർത്തകളിലൂടെ പുകമറസൃഷ്ടിച്ച് ദിലീപേട്ടനെ ജനങ്ങൾക്ക് മുന്നിൽ ഒരു ഭീകരനായ് അവതരിപ്പിച്ച് കൊണ്ടിരിക്കുന്നു, അതിനവർ മജിസ്ത്രേട്ടിനുമുന്നിൽ 164 പ്രകാരം രേഖപ്പെടുത്തിയ രഹസ്യ മൊഴികൾ വരെ എടുത്തിട്ട് ചർച്ച ചെയ്യുന്നു.
ചാനലുകളും,പത്രങ്ങളും നടത്തുന്ന ഈ നിയമ ലംഘനം അധികാരികൾ കണ്ടില്ലെന്ന് നടിക്കുന്നത് ഈ അജണ്ടയുടെ ഭാഗമാണു, 164 പ്രകാരം കൊടുത്ത മൊഴികൾ എങ്ങനെ മാധ്യമങ്ങൾക്ക് കിട്ടുന്നു,കോടതികളെ വരെ സംശയത്തിന്റെ നിഴലിലാക്കുകയാണു അന്വേഷണ സംഘം,ദിലീപേട്ടൻ നൽകിയ പരാതിയിൽ ഇതു വരെ ഒരന്വേഷണവും നടത്താൻ ഡി.ജി.പിയും അന്വേഷണ സംഘവും തയ്യാറാവാതെ ആ പരാതി മുക്കുമ്പോൾ വേലിതന്നെ വിളവു തിന്നുമ്പോൾ ഈ "ഗൂഡ സംഘത്തെ വിശ്വസിച്ച് ഇനിയും മുന്നോട്ടു പോകണമൊ?
ദിലീപേട്ടന്റെ ആവശ്യം സി.ബി.ഐ വേണമെന്നാണെന്ന് വാർത്ത ചുരുക്കുന്നവരോട് ദിലീപേട്ടൻ കൊടുത്ത കത്തിൽ ഇപ്പോഴുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലന്നാണു പറഞ്ഞിരിക്കുന്നത്, പുതിയ ഒരു അന്വഷണ സംഘത്തെ നിയമിക്കുന്നില്ലെങ്കിൽ മാത്രമാണു അദ്ധേഹം സി.ബി.ഐ അനേഷണം ആവശ്യപ്പെട്ടിരിക്കുന്നത്.
നിരപരാധിയായ ഒരാൾക്കുമാത്രമെ ഇത്രയും നെഞ്ചുറപ്പോടെ ഈ ആവശ്യം ഉന്നയിക്കാൻ കഴിയൂ, തന്റെ നിരപരാധിത്വം തെളിയിക്കാൻ ഒരു ഇൻഡ്യൻ പൗരനു നിയമ പരമായ എല്ലാ അവകാശങ്ങളും ഉപയോഗിക്കാം,അത് മാത്രമാണു ദിലീപേട്ടൻ ചെയ്യുന്നതും, മടിയിൽ കനമില്ലാത്തവൻ വഴിയിൽ ഭയപ്പെടേണ്ടല്ലൊ?