Webdunia - Bharat's app for daily news and videos

Install App

ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസാണ് രാമലീലയും രാമനുണ്ണിയും; അഭിനന്ദനവുമായി വിനീത് ശ്രീനിവാസന്‍

ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസായിരിക്കും രാമലീലയെന്ന് വിനീത് ശ്രീനിവാസന്‍

Webdunia
വെള്ളി, 29 സെപ്‌റ്റംബര്‍ 2017 (20:23 IST)
രാമലീലയുടെ അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ചുകൊണ്ട് വിനീത് ശ്രീനിവാസന്‍. ഏതൊരു സംവിധായകനും ചെയ്യാന്‍ പ്രയാസം നേരിടുന്ന ഒരു ക്രാഫ്റ്റ് അതിന്റെ പൂര്‍ണമികവോടുകൂടി അവതരിപ്പിച്ച സംവിധായകനാണ് അരുണ്‍ ഗോപിയെന്ന് വിനീത് പറയുന്നു. 
 
രാമലീ‍ലയുടെ എല്ലാ ഭാഗങ്ങളിലും സംവിധായകന്റെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. ഓരോ ഫ്രെയിമും ഒരു നവാഗത സംവിധായകന്റെ അനുഭവമാണ് പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ഗോപി സുന്ദറിന്റെ പശ്ചാത്തല സംഗീതത്തെയും സച്ചിയുടെ തിരക്കഥയെയും ഷാജിയുടെ ഛായാഗ്രഹണ മികവിനെയും വിനീത് വാനോളം പുകഴ്ത്തി. പ്രശംസിച്ചു. 
 
രാമനുണ്ണി എന്ന കഥാപാത്രത്തിന് ദിലീപ് തന്നെയാണ് എന്തു കൊണ്ടും യോജിച്ചതെന്നാണ് തന്റെ അഭിപ്രായമെന്നും വിനീത് പറയുന്നു. വളരെ നിയന്ത്രണത്തോടുകൂടിയാണ് ആ കഥാപാത്രത്തെ ദിലീപ് കൈകാര്യം ചെയ്യുന്നതെന്നും വിനീത് വ്യക്തമാക്കി. 
 
ദൃശ്യത്തിനു ശേഷം കലാഭവന്‍ ഷാജോണ്‍ വീണ്ടും ഏവരേയും ഞെട്ടിച്ചിരിക്കുകയാണെന്നും ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസായിരിക്കും രാമലീലയെന്നും ഇത്തരമൊരു പ്രതിസന്ധിയുടെ സമയത്തും ചിത്രം പുറത്തിറക്കാന്‍ ധൈര്യം കാണിച്ച ടോമിച്ചന്‍ മുളകുപാടത്തെയും അഭിനന്ദിക്കുന്നുവെന്നും വിനീത് കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വാട്സാപ്പിൽ വരുന്ന അപരിചിത നമ്പറിൽ നിന്നുള്ള വിവാഹക്കത്ത് തുറന്നോ?, പണികിട്ടുമെന്ന് പോലീസ്

ശബരിമല തീര്‍ത്ഥാടകര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശബരിമല സർവീസിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഇല്ലാത്ത ബസ് ഉപയോഗിക്കരുതെന്ന് കെ.എസ്.ആർ.ടി.സിയോട് ഹൈക്കോടതി

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ഭഗവദ് ഗീത തൊട്ട് സത്യപ്രതിജ്ഞ, ഡെമോക്രാറ്റ് വിട്ട് ട്രംപ് പാളയത്തില്‍, യു എസ് ഇന്റലിജന്‍സിനെ ഇനി തുള്‍സി ഗബാര്‍ഡ് നയിക്കും

അടുത്ത ലേഖനം
Show comments