Webdunia - Bharat's app for daily news and videos

Install App

അവസാനം അതുതന്നെ സംഭവിച്ചു; ദിലീപിന് ചുട്ട മറുപടി നല്‍കി മഞ്ജു വാര്യര്‍ !

ദിലീപിനുള്ള മറുപടിയുമായി മഞ്ജു വാര്യര്‍

Webdunia
ബുധന്‍, 24 മെയ് 2017 (16:07 IST)
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയായ മഞ്ജു വാര്യര്‍ ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ്. വൈവിധ്യമാര്‍ന്ന തരത്തിലുള്ള കഥാപാത്രങ്ങളാണ് ഈ തിരിച്ചു വരവില്‍ താരത്തെ തേടിയെത്തുന്നത്. മോഹന്‍ലാല്‍ ചിത്രമായ വില്ലനിലാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിലെ വനിതാ ജീവനക്കാരെ ഉള്‍പ്പെടുത്തി രൂപീകരിച്ച വിമന്‍ ഇന്‍ സിനിമ കളക്ടീവിന്റെ കാര്യങ്ങളുടെ നേതൃനിരയിലും മഞ്ജുവുണ്ട്.
 
ഇതിനിടയിലാണ് ചെങ്കല്‍ച്ചൂളയില്‍ നടക്കുന്ന ഷൂട്ടിനിടയില്‍ താരത്തിന് നേരെ ആക്രമണമുണ്ടായെന്ന തരത്തിലുള്ള വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാല്‍ തനിക്കെതിരെ അത്തരത്തില്‍ ഒരു കാര്യവും നടന്നിട്ടില്ലെന്നും പ്രചരിച്ചതെല്ലാം വ്യാജ വാര്‍ത്തയാണെന്നും മഞ്ജു വാര്യര്‍ വ്യക്തമാക്കുകയുണ്ടായി. കന്‍മദത്തിലെ ഭാനുവിനു ശേഷം വീണ്ടും മികച്ചൊരു സ്ത്രീ കഥാപാത്രമാണ് ഇപ്പോള്‍ താരത്തെ തേടിയെത്തിയിരിക്കുന്നത്. ഫാന്റം പ്രവീണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് മഞ്ജു വാര്യര്‍ വിധവയും 15 കാരിയുടെ അമ്മയുമായി വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് തലസ്ഥാന നഗരിയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. 
 
ഉദാഹരണം സുജാതയെന്നാണ് ആ ചിത്രത്തിന്റെ പേര്. തോപ്പില്‍ ജോപ്പനു ശേഷം മംമ്ത മോഹന്‍ദാസും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ജില്ലാ കലക്ടറായാണ് മംമ്ത ഈ ചിത്രത്തിലെത്തുന്നത്. ഇതാദ്യമായാണ് മഞ്ജു വാര്യരോടൊപ്പം മംമ്ത അഭിനയിക്കുന്നത്. 15 കാരിയായ മകളെ വളര്‍ത്താന്‍ വളരെയേറെ കഷ്ടപ്പാട് അനുഭവിക്കുന്ന സുജാതയെന്ന കാഥാപാത്രമായാണ് മഞ്ജു വാര്യര്‍ ഈ ചിത്രത്തില്‍ എത്തുന്നത്. ചെങ്കല്‍ച്ചൂളയിലും പരിസര പ്രദേശങ്ങളിലുമായായി ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. 

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments