Webdunia - Bharat's app for daily news and videos

Install App

സാറ്റലൈറ്റ് റൈറ്റ് 14 കോടി, പ്രീബുക്കിംഗില്‍ കോടികള്‍; റിലീസിന് മുമ്പ് മുടക്കുമുതല്‍ തിരിച്ചുപിടിച്ച് മധുരരാജ !

Webdunia
വ്യാഴം, 11 ഏപ്രില്‍ 2019 (12:14 IST)
രാജ പറയുന്നത് ചെയ്യും, ചെയ്യുന്നത് മാത്രമേ പറയൂ - ഇത് മധുരരാജയിലെ പഞ്ച് ഡയലോഗാണ്. പക്ഷേ അത് അന്വര്‍ത്ഥമാക്കുന്ന പ്രകടനമാണ് റിലീസിന് മുമ്പ് മധുരരാജ നടത്തിയിരിക്കുന്നത്. മുടക്കുമുതല്‍ റിലീസിന് മുമ്പുതന്നെ തിരിച്ചുപിടിച്ചിരിക്കുകയാണ് ഈ മമ്മൂട്ടി എന്‍റര്‍ടെയ്‌നര്.
 
മധുരരാജയുടെ സാറ്റലൈറ്റ് റൈറ്റ് സീ നെറ്റുവര്‍ക്ക് 14 കോടി രൂപയ്ക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. ചിത്രത്തിന്‍റെ പ്രീ ബുക്കിംഗ് വന്‍ തരംഗം തന്നെയാണ് സൃഷ്ടിക്കുന്നത്. പ്രീ ബുക്കിംഗിലൂടെയും സാറ്റലൈറ്റ് റൈറ്റിലൂടെയും ഇതിനോടകം തന്നെ മുടക്കുമുതല്‍ തിരിച്ചുപിടിച്ച മധുരരാജ നിര്‍മ്മാതാവ് നെല്‍‌സണ്‍ ഐപ്പിന് മലയാള സിനിമയിലെ ഒരു നിര്‍മ്മാതാവിന് ലഭിക്കുന്ന ഏറ്റവും വലിയ ലാഭം ഈ ചിത്രം നേടിക്കൊടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ചിത്രത്തിന്‍റെ ഡിജിറ്റല്‍ റൈറ്റ്സിനായി മത്സരരംഗത്ത് മുന്‍‌നിരയില്‍ നില്‍ക്കുന്നത് അമസോണ്‍ പ്രൈം ആണ്. 
 
ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ വൈശാഖ് സംവിധാനം ചെയ്ത മധുരരാജ ഒരു ആക്ഷന്‍ കോമഡി എന്‍ററ്ടെയ്നറാണ്. പീറ്റര്‍ ഹെയ്ന്‍ തയ്യാറാക്കിയ പത്തോളം സ്റ്റണ്ട് രംഗങ്ങളും സണ്ണി ലിയോണിന്‍റെ ഐറ്റം ഡാന്‍സും ചിത്രത്തിന്‍റെ ഹൈലൈറ്റുകളാണ്. 
 
ജഗപതിബാബു, സിദ്ദിക്ക്, ജയ്, സുരാജ് വെഞ്ഞാറമ്മൂട്, സലിം കുമാര്‍, വിജയരാഘവന്‍, നെടുമുടി വേണു തുടങ്ങിയ വന്‍ താരനിരയാണ് മമ്മൂട്ടിക്കൊപ്പം മധുരരാജയില്‍ അണിനിരക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും പോക്സോ കുറ്റം, നിർണായക വിധിയുമായി സുപ്രീം കോടതി

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

അടുത്ത ലേഖനം
Show comments