Webdunia - Bharat's app for daily news and videos

Install App

ഗ്യാങ്സ്റ്റര്‍ സിനിമ പിന്നെ, കോമഡി ചിത്രവുമായി വീണ്ടും യോഗി ബാബു, ചിത്രീകരണം പുരോഗമിക്കുന്നു

കെ ആര്‍ അനൂപ്
ശനി, 18 ജൂണ്‍ 2022 (09:03 IST)
കെ ജോണ്‍സണ്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രത്തില്‍ നായകനായി യോഗി ബാബു.ഗ്യാങ്സ്റ്റര്‍ സിനിമ ചെയ്യാനുള്ള ഒരുക്കത്തിലായിരുന്ന സംവിധായകന്‍ അത് മാറ്റി വെച്ച് ഒരു കോമഡി ചിത്രം ചെയ്യുകയായിരുന്നു.യോഗി ബാബുവിനെ മനസ്സില്‍ വെച്ചാണ് ഞാന്‍ തിരക്കഥയെഴുതിയതെന്നും ഒരു വ്യക്തി എങ്ങനെ എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിക്കുന്നു എന്നതിനെക്കുറിച്ചാണ് സിനിമ പറയുന്നതെന്നും കെ ജോണ്‍സണ്‍ ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി. സ്പീഡ് എന്നാണ് ചിത്രത്തിന് പേര് നല്‍കിയിരിക്കുന്നത്.
 
ജീവിതത്തിനും മരണത്തിനും ഇടയില്‍ എത്തിനില്‍ക്കുന്ന അവസ്ഥയിലാണ് യോഗി ബാബുവിന്റെ കഥാപാത്രം അവന്‍ അതിനെ എങ്ങനെ തരണം ചെയ്യുന്നു എന്നതാണ് സിനിമ പറയുന്നത്.ഷൂട്ടിംഗ് ചെന്നൈയില്‍ തുടങ്ങി.മധുര മുത്തു, കെപിവൈ ബാല എന്നിവരും അഭിനയിക്കുന്ന ചിത്രത്തില്‍ ധര്‍ഷ ഗുപ്തയാണ് നായിക.മന്‍സൂര്‍ അലി ഖാന്‍ ഒരു എംഎല്‍എ ആയി അഭിനയിക്കുന്നു, സംഗീതസംവിധായകനും നടനുമായ സിദ്ധാര്‍ത്ഥ് വിപിന്‍ ഒരു ഡോക്ടറായി വേഷമിടുന്നു; സിദ്ധാര്‍ത്ഥ് ചിത്രത്തിനായി സംഗീതവും ഒരുക്കുന്നു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments