Webdunia - Bharat's app for daily news and videos

Install App

‘അമ്മ’യുടെ പ്രസിഡന്‍റാകാന്‍ സിദ്ദിക്ക്? ദിലീപിന്‍റെ പിന്തുണ ബലമാകും!

അജീഷ് ജെ
തിങ്കള്‍, 20 നവം‌ബര്‍ 2017 (18:09 IST)
താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്‍റ് സ്ഥാനം ഇന്നസെന്‍റ് ഒഴിയുമെന്ന് സൂചന. അടുത്ത ജനറല്‍ ബോഡി യോഗത്തില്‍ ഇന്നസെന്‍റ് സ്ഥാനമൊഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
ഇന്നസെന്‍റ് ഒഴിഞ്ഞാല്‍ സംഘടനയെ ആരുനയിക്കും എന്ന ചോദ്യമാണ് ഇപ്പോള്‍ സിനിമാലോകത്ത് ഉയരുന്നത്. സംഘടനയില്‍ അംഗമല്ലെങ്കിലും ഇപ്പോഴും സംഘടനയുടെ നിയന്ത്രണം കൈവശമുള്ള ദിലീപ് ആര്‍ക്കൊപ്പമാണോ അയാള്‍ പ്രസിഡന്‍റാകാനാണ് സാധ്യത.
 
അമ്മയുടെ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സിദ്ദിക്ക് വരണമെന്ന താല്‍പ്പര്യം ദിലീപ് അനുകൂല വിഭാഗത്തിനുണ്ട്. ദിലീപിന്‍റെ അടുത്ത സുഹൃത്തും പ്രതിസന്ധിസമയത്ത് കൂടെനിന്നയാളുമാണ് സിദ്ദിക്ക്. ഒന്നാന്തരം സംഘാടകനാണെന്നതും സിദ്ദിക്കിന്‍റെ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
 
അതേസമയം, എല്ലാവര്‍ക്കും സമ്മതനായ ഒരാള്‍ എന്ന നിലയില്‍ ബാലചന്ദ്രമേനോന്‍ പ്രസിഡന്‍റ് സ്ഥാനത്തേക്ക് വരാനും സാധ്യതയുണ്ട്. ഇന്നസെന്‍റിന് ശേഷം ആ സ്ഥാനത്തേക്ക് സര്‍വ്വസമ്മതനായ ഒരാള്‍ ബാലചന്ദ്രമേനോനാണ്. അതുകൊണ്ടുതന്നെ അദ്ദേഹം പ്രസിഡന്‍റാകുന്നത് സംഘടനയുടെ മുന്നോട്ടുള്ള പോക്കിന് കരുത്തുപകരുമെന്ന് വിശ്വസിക്കുന്നവരാണ് അധികം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments