Webdunia - Bharat's app for daily news and videos

Install App

ജീത്തു ജോസഫ് വീണ്ടും മമ്മൂട്ടിയോട് കഥ പറഞ്ഞു, ഇത്തവണയും 'നോ' തന്നെ മറുപടി !

കെ ആർ അനൂപ്
തിങ്കള്‍, 23 നവം‌ബര്‍ 2020 (18:06 IST)
പോസ്റ്റ് പ്രൊഡക്ഷൻ ജോലികളുടെ തിരക്കിൽ ആണ് ജിത്തു ജോസഫ്. മോഹൻലാലിൻറെ റാം, ദൃശ്യം 2 എന്നീ ചിത്രങ്ങൾ അദ്ദേഹത്തിൻറെ എഡിറ്റിംഗ് ടേബിളിൽ ഉണ്ട്. അതേസമയം മമ്മൂട്ടിയെ നായകനാക്കി സംവിധായകൻ ഇതുവരെയും സിനിമയൊന്നും ചെയ്തിട്ടില്ല. എന്നാൽ തൻറെ മൂന്ന് ചിത്രങ്ങളുടെ കഥ ആദ്യം പറഞ്ഞത് മമ്മൂട്ടിയോട് ആണെന്നാണ് ജിത്തു ജോസഫ് പറയുന്നത്.
 
പൃഥ്വിരാജിന്റെ മെമ്മറീസ്, മോഹൻലാലിൻറെ ദൃശ്യം തുടങ്ങിയ സിനിമകളുടെ കഥ ആദ്യം മമ്മൂട്ടിയോട് ആണ് സംവിധായകൻ പറഞ്ഞത്. എന്നാൽ ചില കാരണങ്ങൾ കൊണ്ട് മമ്മൂട്ടിക്ക് ഈ ചിത്രങ്ങൾ ചെയ്യാനായില്ല.
 
പിന്നീട്  ജിത്തു ജോസഫിന്റെ തന്നെ ബോളിവുഡ് പടമായ 'ബോഡി'യുടെ കഥയും ആദ്യം പറഞ്ഞത് മമ്മൂട്ടിയോട് ആയിരുന്നു. അദ്ദേഹത്തെ നായകനാക്കി ആ കഥയിൽ ഒരു മലയാള ചിത്രമൊരുക്കാൻ ആയിരുന്നു പ്ലാൻ. പക്ഷേ അത് മമ്മൂട്ടിക്ക് ഇഷ്ടം ആകാത്തതിനാൽ ഹിന്ദിയിലേക്ക് എത്തുകയായിരുന്നുവെന്ന് ജിത്തു ജോസഫ് വ്യക്തമാക്കി. എന്തായാലും മമ്മൂട്ടി-ജിത്തു ജോസഫ് ടീമിൻറെ ഒരു ചിത്രം ഭാവിയിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments