Webdunia - Bharat's app for daily news and videos

Install App

ഇന്നത്തെ പ്ലാന്‍ എന്താ ? ചോദ്യമായി എത്തുന്നവര്‍ക്ക് രസകരമായ മറുപടിയുമായി മഞ്ജിമ മോഹന്‍

കെ ആര്‍ അനൂപ്
ചൊവ്വ, 14 മാര്‍ച്ച് 2023 (09:11 IST)
നവംബര്‍ 28നായിരുന്നു ഗൗതം കാര്‍ത്തിക്കും മഞ്ജിമ മോഹനും വിവാഹിതരായത്.ചെന്നൈയില്‍ നടന്ന ചടങ്ങില്‍ സിനിമാലോകത്തെ പ്രമുഖരെല്ലാം പങ്കെടുത്തിരുന്നു. വിവാഹശേഷം വീട്ടില്‍ കഴിയുന്ന നടിയോട് പലരും സ്ഥിരമായി ചോദിക്കുന്ന ഒരു ചോദ്യത്തിന് രസകരമായ മറുപടി നല്‍കിയിരിക്കുകയാണ് മഞ്ജിമ.
 
'ഈ ദിവസത്തെ എന്റെ പ്ലാന്‍ എന്താണെന്ന് ആരെങ്കിലും എന്നോട് ചോദിക്കുമ്പോള്‍?ഞാന്‍ : 1. പൂച്ചക്കുട്ടികളെ കണ്ടെത്തുക, 2. അവരുടെ പ്രിയപ്പെട്ട ജീവനുവേണ്ടി അവര്‍ ഓടുന്നത് വരെ അവയെ ഞെരുക്കുക, 3. അവയെ ഓടിച്ചിട്ട് വീണ്ടും ഞെരുക്കുക!,'-മഞ്ജിമ മോഹന്‍ തന്റെ പൂച്ചക്കുട്ടികള്‍ക്കൊപ്പം ഉള്ള ചിത്രം പങ്കു വച്ചുകൊണ്ട് കുറിച്ചു.
 
1998 ല്‍ 'കളിയൂഞ്ഞാല്‍' എന്ന ചിത്രത്തില്‍ ഗൗരിയുടെ കുട്ടിക്കാലം അവതരിപ്പിച്ചുകൊണ്ട് സിനിമയിലെത്തിയ നടിയാണ് മഞ്ജിമ മോഹന്‍.2002ല്‍ പുറത്തിറങ്ങിയ താണ്ഡവം വരെ ബാലതാരമായി കുട്ടി താരം ഉണ്ടായിരുന്നു. പിന്നെ ഒരു ഇടവേള.2015ല്‍ ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിലൂടെ മഞ്ജിമ വീണ്ടും ചലച്ചിത്ര രംഗത്തേക്ക് തിരിച്ചു തിരിച്ചെത്തി.മധുരനൊമ്പരക്കാറ്റ്(2000) എന്ന ചിത്രത്തിലെ അഭിനയത്തിനു കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം മഞ്ജിമയെ തേടിയെത്തി.
 
ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്റെയും നര്‍ത്തകി കലാമണ്ഡലം ഗിരിജയുടെയും മകള്‍ കൂടിയാണ് മഞ്ജിമ. ഗണിത ശാസ്ത്രത്തില്‍ ബിരുദം നേടി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

തഹസില്‍ദാര്‍ പദവിയില്‍ നിന്ന് ഒഴിവാക്കണം; റവന്യൂവകുപ്പിന് അപേക്ഷ നല്‍കി നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സവാള വില; കിലോയ്ക്ക് 88 രൂപ!

സിപിഎം തനിക്കെതിരെ എടുത്ത നടപടിയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി പിപി ദിവ്യ

ഷാഫിക്ക് കിട്ടിയ വോട്ട് രാഹുലിന് കിട്ടില്ല, ശ്രീധരനു കിട്ടിയ വോട്ട് ബിജെപിക്കും; പാലക്കാട് പിടിക്കാമെന്ന് സിപിഎം

ഇസ്രയേലിന്റെ കണ്ണില്ലാത്ത ക്രൂരത; ഗാസയില്‍ കൊല്ലപ്പെട്ടവരില്‍ 70 ശതമാനവും സ്ത്രീകളും കുട്ടികളുമെന്ന് യുഎന്‍

അടുത്ത ലേഖനം
Show comments