Webdunia - Bharat's app for daily news and videos

Install App

പട്ടാളത്തിനുശേഷം എന്ത് സംഭവിച്ചു ? സിനിമയില്‍ നിന്നും മാറി നില്‍ക്കാനുള്ള കാരണം, തുറന്നുപറഞ്ഞ് നടി ടെസ ജോസഫ്

കെ ആര്‍ അനൂപ്
തിങ്കള്‍, 15 ഏപ്രില്‍ 2024 (11:24 IST)
Tessa Joseph
2003ല്‍ മമ്മൂട്ടിയെ നായകനാക്കി ലാല്‍ ജോസ് സംവിധാനം ചെയ്ത പട്ടാളം എന്ന സിനിമയിലൂടെ ശ്രദ്ധ നേടിയ നടിയാണ് ടെസ ജോസഫ്. എന്നാല്‍ പട്ടാളം പുറത്തിറങ്ങിയശേഷം നായികയായ ടെസയെ പിന്നീട് മലയാള സിനിമകളില്‍ കണ്ടില്ല. വര്‍ഷങ്ങള്‍ക്കുശേഷം 2015ലാണ് 'ഞാന്‍ സംവിധാനം ചെയ്യും'എന്ന ബാലചന്ദ്രമേനോന്റെ ചിത്രത്തിലൂടെ നടി തിരിച്ചെത്തിയത്. പട്ടാളം ചിത്രത്തിനുശേഷം എന്ത് സംഭവിച്ചു എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് ടെസ ജോസഫ്.
 
അന്ന് വളരെ ചെറിയ പ്രായമാണ്. 2004-2003 കാലഘട്ടത്തെ കുറിച്ചാണ് പറയുന്നത്? ഇന്നത്തെക്കാലത്ത് കുട്ടികള്‍ ചിന്തിക്കുന്നതും അന്നത്തെ നമ്മള്‍ ചിന്തിക്കുന്നതും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. അന്ന് നമ്മള്‍ റിബല്‍ ആയിരുന്നില്ല. പാരന്‍സ് എന്താണോ പറയുന്നത് അത് നമ്മുടെ നല്ലതിന് വേണ്ടിയാണെന്ന് കരുതിയാണ് നമ്മള്‍ ജീവിച്ചത്. കരിയറില്‍ ആണെങ്കില്‍ പോലും അവിടെ പാരന്റ്‌സിന് വലിയ പങ്കുണ്ട്. അവരുടെ 'എസ്' കിട്ടാതെ നമുക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല.
 
എന്നാല്‍ ഇന്നത്തെ കുട്ടികള്‍ അങ്ങനെയല്ല. അവര്‍ക്ക് എന്താണ് വേണ്ടതെന്നും എന്താണ് വേണ്ടാത്തതെന്നും കൃത്യമായ അറിയാം. അന്ന് ഞാന്‍ സിനിമയില്‍ നിന്നാല്‍ എന്റെ കുടുംബജീവിതം ഒക്കെ എങ്ങനെയാകും എന്ന് അമ്മയൊക്കെ ചിന്തയുണ്ടായിരുന്നു. ഈ മേഖല നമുക്ക് ഒട്ടും പരിചയമുണ്ടായിരുന്നില്ല. പട്ടാളം ചെയ്യുമ്പോള്‍ അതാണ് ആദ്യത്തെയും അവസാനത്തെയും സിനിമ എന്ന രീതിയിലാണ് ചെയ്യുന്നത്. ബാക്കിയുള്ളതൊക്കെ കല്യാണത്തിന് ശേഷം ചെയ്ത സിനിമയാണ്'- ടെസ ജോസഫ് പറഞ്ഞു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tessa Joseph (@iamtessajoseph)

 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് നാളെ മഴ കനക്കും; ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

സീറോ ബാലന്‍സ് അക്കൗണ്ടാണോ, അക്കൗണ്ട് എടുത്ത് ആറുമാസത്തിനുശേഷം 10000രൂപ വരെ പിന്‍വലിക്കാം!

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

അടുത്ത ലേഖനം
Show comments