Webdunia - Bharat's app for daily news and videos

Install App

‘മമ്മൂക്കയോടൊപ്പം ഇതേവരെ അഭിനയിക്കാൻ സാധിച്ചിട്ടില്ല, അങ്ങനെ ഒരു സിനിമക്കായി കാത്തിരിക്കുകയാണ്‘: മനസുതുറന്ന് മഞ്ജു വാര്യർ !

Webdunia
ബുധന്‍, 27 മാര്‍ച്ച് 2019 (13:53 IST)
തിരിച്ചുവരവിൽ ഗംഭിര കഥാപാത്രങ്ങളാണ് മഞ്ജു വാര്യരെ തേടി എത്തുന്നത്. സൂപ്പർ സ്റ്റാർ ചിത്രങ്ങളിൽ അത്രത്തോള തന്നെ പ്രാധാന്യമുള്ള നായികാ കഥാപാത്രങ്ങളായി തിളങ്ങി നിൽക്കുകയാണ് മലയാളത്തിന്റെ ലേഡി സൂപർസ്റ്റാർ മഞ്ജു വാര്യർ. പൃഥ്വീരാജ് ആദ്യമായി സംവിധനം ചെയ്ത മോഹൻ‌ലാൽ ചിത്രം ലുസിഫറാണ് മഞ്ജുവിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം.
 
സിനിമയിൽ പ്രിയദര്‍ശിനി രംദാസ് എന്ന സുപ്രധാന കഥാപാത്രമായാണ് മഞ്ജു എത്തുന്നത്. സിനിമയുടെ ട്രെയിലറിൽ നിന്നുതന്നെ മഞ്ജു വാര്യയുടെ കഥാപാത്രത്തിന്റെ പ്രാധാന്യം വ്യക്തമാണ്. മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹ‌ലാലിനൊപ്പം ഒരു പിടി മികച്ച സിനിമളിൽ മഞ്ജു വേഷമിട്ടിട്ടുണ്ടെങ്കിലും മെഗാ സ്റ്റാർ മമ്മൂട്ടിയോടൊപ്പം താരം ഇതേ വരെ അഭിനയിച്ചിട്ടില്ല. ഇക്കാര്യത്തെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ഇപ്പോൾ മഞ്ജു വാര്യർ.
 
‘ഇതേവരെ മമ്മൂക്കയോടൊപ്പം ഒരു സിനിമയിൽ വേഷമിടാൻ എനിക്ക് സാധിച്ചിട്ടില്ല. അങ്ങനെ ഒരു അവസരം വൈകാതെ ലഭിക്കുമെന്നാണ് കരുതുന്നത്‘ മഞ്ജു തുറന്നു പറഞ്ഞു. നല്ല സിനിമകൾ ചെയ്യാനാണ് ആഗ്രഹം. അതിന്  ഇനിയും സാമയം ഉണ്ട്. കഥാപാത്രത്തെ മികച്ചതാക്കാൻ ചെയ്യാവുന്നതിന്റെ പരമാവധി ചെയ്യുമെന്നും മഞ്ജു വാര്യർ പറഞ്ഞു. മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന സിനിമയിലും മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments