Webdunia - Bharat's app for daily news and videos

Install App

വൈറസിലെ ആ സീൻ; മാപ്പ് ചോദിച്ച് ആഷിഖ് അബുവും റിമയും !

Webdunia
വെള്ളി, 5 ജൂലൈ 2019 (11:45 IST)
ആഷിഖ് അബു സംവിധാനം ചെയ്ത് റിമ കല്ലിങ്കൽ നിർമിച്ച ‘വൈറസ്’ തിയേറ്ററുകളിൽ ഇപ്പോഴും ഓടുകയാണ്. വൈറസിൽ കടപ്പാട് വെയ്ക്കാതെ കോഴിക്കോട് ജില്ലയുടെ മാപ് ഉപയോഗിച്ച സംഭവത്തിൽ പരസ്യമായി മാപ്പ് പറഞ്ഞ് ആഷിഖും റിമയും. ഫെയ്സ്ബുക്കിലൂടെയാണ് ഇരുവരും മാപ്പ് നിര്‍മ്മിച്ച ജൈസണ്‍ നെടുമ്പാലയോട് മാപ്പ് പറഞ്ഞത്.
 
കോഴിക്കോട് കൂരാച്ചുണ്ട് പഞ്ചായത്തിലെ അസിസ്റ്റന്റ് സെക്രട്ടറി ആയിരുന്നയാളാണ് ജൈസണ്‍ നെടുമ്പാല. അദ്ദേഹം നിര്‍മ്മിച്ച് വിക്കിമീഡിയ കോമണ്‍സില്‍ ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സ് പ്രകാരം പ്രസിദ്ധപ്പെടുത്തിയ മാപ് വൈറസില്‍ കമ്പ്യൂട്ടര്‍ ഗ്രാഫിക്സിലൂടെയാണ് കാണിച്ചിരിക്കുന്നത്.
 
വിക്കിമീഡീയ കോമണ്‍സില്‍ നിന്ന് ലഭിച്ച ചിത്രം ഉപയോഗിച്ചാണ് മാപിന്റെ കമ്പ്യൂട്ടര്‍ ഗ്രാഫിക്സ് നിര്‍മ്മിച്ചതെന്നും ക്രിയേറ്റീവ് കോമണ്‍സ് ലൈസന്‍സിനെ കുറിച്ചുള്ള ധാരണക്കുറവ് മൂലവുമാണ് ഈ പിഴവ് സംഭവിച്ചിട്ടുള്ളത് എന്നും റിമയും ആശിഖും പറഞ്ഞു. ജൈസണ്‍ നെടുമ്പാലയോട് ഹൃദയത്തിന്റെ ഭാഷയില്‍ ക്ഷമ ചോദിക്കുകയും ആ ചിത്രത്തിനുള്ള ആട്രിബ്യൂഷന്‍ അദ്ദേഹത്തിനാണെന്ന് അറിയിക്കുകയും ചെയ്യുന്നു എന്ന് ഫേസ്ബുക്കില്‍ കുറിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments