Webdunia - Bharat's app for daily news and videos

Install App

‘എന്നെ ഒന്ന് വെറുതേ വിട്, എനിക്ക് പറ്റില്ല ’ - വൈറലായി മമ്മൂട്ടിയുടെ ‘ഗന്ധർവ്വൻ’ കഥ, പൊട്ടിച്ചിരിച്ച് ആരാധകർ

എസ് ഹർഷ
വ്യാഴം, 21 നവം‌ബര്‍ 2019 (12:46 IST)
സിനിമയിലെ നിശ്ചല ചിത്രങ്ങളുപയോഗിച്ച് സിനിമയെ വെല്ലുന്ന കഥ ഉണ്ടാക്കിയിരിക്കുകയാണ് സിനിമ പ്രേമിയായ ഫാഹിർ മൈദൂട്ടി. വെറും 11 ചിത്രങ്ങളുപയോഗിച്ചാണ് ഫാഹിർ കഥ പറഞ്ഞിരിക്കുന്നത്. ഗാനഗന്ധർവ്വൻ എന്ന ചിത്രം എന്തുകൊണ്ട് മമ്മൂട്ടി ചെയ്തു എന്നതാണ് കഥ. രമേഷ് പിഷാരടിക്കായി മുകേഷ് ആണ് മമ്മൂട്ടിയോട് ഡേറ്റ് ചോദിച്ച് ചെല്ലുന്നത്. ആദ്യം സമ്മതിക്കാതിരുന്ന മമ്മൂട്ടി ക്ലൈമാക്സിൽ സിനിമ ചെയ്യാമെന്ന് ഏൽക്കുന്നതാണ് കഥ. ഇതിനിടയിൽ ഗംഭീര ട്വിസ്റ്റുമുണ്ട്. ഇംഗ്ലിഷിലുള്ള സംഭാഷണങ്ങളിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. വൈറൽ ‘ഗന്ധർവ്വൻ’ കഥ ഇവിടെ വായിക്കാം:
 
ഹലോ മുകേഷ്. എന്തൊക്കെയുണ്ട്? എന്താണ് നിങ്ങൾക്ക് പറയാനുള്ളത്?
 
മമ്മൂക്ക, രമേഷ് പിഷാരടി കുറച്ച് കഴിയുമ്പോൾ മമ്മൂക്കയെ കാണും. അവന്റെ ചിത്രത്തിൽ മമ്മൂക്കയ്ക്ക് ലീഡ് റോൾ ചെയ്യാൻ കഴിയുമോ എന്ന് ഉറപ്പിക്കാനാണ് അവനെന്നെ പറഞ്ഞ് വിട്ടിരിക്കുന്നത്.
 
ഓഹ് മുകേഷ്. അവന്റെ ആദ്യ ചിത്രം പഞ്ചവർണതത്ത അല്ലേ?. എല്ലാത്തരം മോശം സിനിമകളും ചെയ്തിരുന്ന കുഞ്ചാക്കോ ബോബൻ പോലും പഞ്ചവർണതയ്ക്ക് ശേഷം അധിക സെലക്ടീവായി മാറാൻ തുടങ്ങിയെന്ന് ഞാൻ കേട്ടിരുന്നു. അത് കണ്ടതിനുശേഷം എന്റെ മകൻ മലയാളം സിനിമ ചെയ്യുന്നത് നിർത്തിയോ എന്ന് പോലും എനിക്ക് സംശയമുണ്ട്. ദയവായി എന്നെ ഒഴിവാക്കുക.
 
മമ്മൂക്ക, ഒന്ന് ആലോചിച്ച് നോക്കൂ. മോഹൻലാൽ തന്റെ മിക്ക സിനിമകളിലും പാടുന്നുണ്ട്. ആ കുറവ് പരിഹരിക്കാൻ ഈ റോൾ ഏറ്റെടുക്കുന്നതോട് കൂടി സാധിക്കും. കാരണം, മുഴുനീള ഗായകന്റെ റോളാണ് മമ്മൂക്കയ്ക്ക്. സിനിമയുടെ പേര് തന്നെ ഗാനഗന്ധർവ്വൻ എന്നാണ്. 
 
ഞാൻ ഇപ്പോൾ ഓകെയാണ്. പേരൻപ്, ഉണ്ട എന്നീ ചിത്രങ്ങൾ ചെയ്ത് ഞാനിപ്പോൾ ട്രാക്കിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഈ വർഷം. എന്നെ വെറുതേ വിടൂ.
 
മമ്മൂക്ക... ഒരു കോളുണ്ട്.
 
ശരിക്കും? ചിലപ്പോൾ ഷാജി നടേശൻ ആയിരിക്കും. സ്വപ്നതുല്യ ചിത്രമായ കുഞ്ഞാലി മരയ്ക്കാരിനെ കുറിച്ച് ഒരു ഫേസ്ബുക്ക് അനൌൺസ്മെന്റ് നടത്താനുണ്ട്. അതിനെ കുറിച്ച് സംസാരിക്കാനാകും.
 
ഹെലോ മമ്മൂക്ക... ഇത് ഞാനാണ് - ജോണി ആന്റണി.
 
എന്റെ ദൈവമേ...
 
പിഷാരടി അവന്റെ അടുത്ത ചിത്രത്തിൽ അഭിനയിപ്പിക്കാൻ മമ്മൂക്കയെ പ്ലാൻ ചെയ്യുന്നുണ്ടെന്ന് എനിക്കറിയാം. ഞാൻ അവരുമായി സംസാരിച്ച് അതിൽ നിന്ന് മമ്മൂക്കയെ ഒഴിവാക്കാൻ നോക്കാം. അടുത്ത രണ്ട് മാസം മമ്മൂക്ക ഫ്രീ ആണെന്ന് എനിക്കറിയാം. നമ്മൾ ഒരുമിച്ചൊരു ചിത്രം ചെയ്യുന്നതിനെ കുറിച്ച് എന്താണ് അഭിപ്രായം?. തോപ്പിൽ ജോപ്പൻ, താപ്പാന, ഈ പട്ടണത്തിൽ ഭൂതം, തുറുപ്പു ഗുലാൻ - എത്ര ഓർമകളാണ് നമുക്കുള്ളത്.
 
എന്റെ ദൈവമേ
 
ഞാൻ ഗാനഗന്ധർവ്വൻ ചെയ്യാമെന്ന് പിഷാരടിയോട് പറ. പക്ഷേ രണ്ട് നിബന്ധനകൾ ഉണ്ട്. രണ്ട് പേരെ കൂടെ ആ ചിത്രത്തിൽ അഭിനയിപ്പിക്കണം. ആദ്യത്തെ ആള് സോഹൻ സീനുലാൽ ആണ്. എന്റെ എല്ലാ സിനിമകളിലും അവനുണ്ട്. രണ്ടാമത്തെ ആള് ജോണി ആന്റണി. അവൻ അഭിനയരംഗത്ത് മുഴുവൻ സമയവും ബിസിയായിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അങ്ങനെയാണെങ്കിൽ അടുത്ത പടം സംവിധാനം ചെയ്യുന്നതിനെ കുറിച്ച് അവൻ ചിന്തിക്കില്ല. 
 
മുകേഷ് - ഡൺ ഡീൽ!
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments