Webdunia - Bharat's app for daily news and videos

Install App

പ്രേക്ഷകനിൽ ഭയത്തിന്റെ ആണിക്കല്ല് അടിക്കാൻ വിനയൻ, വരുന്നൂ ആകാശഗംഗ 2 !

Webdunia
തിങ്കള്‍, 4 മാര്‍ച്ച് 2019 (14:36 IST)
മലയാളത്തിലെ എക്കാലത്തെയും മികച്ച ഹൊറര്‍ ചിത്രം തന്നെയാണ് വിനയന്‍ സംവിധാനം ചെയ്ത ആകാശ ഗംഗ.  ചിത്രത്തിന്റെ നിര്‍മാതാവും വിനയന്‍ തന്നെയാണ്. പ്രേക്ഷകരെ ഏറെ ഭയപ്പെടുത്തിയ ആകാശഗംഗയ്ക്ക് രണ്ടാം ഭാഗം വരുന്നു. സംവിധായകൻ വിനയൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 
 
പോസ്റ്റിന്റെ പൂർണരൂപം:
 
1999ൽ റിലീസ് ചെയ്ത് 150 ദിവസം തീയറ്ററുകളിൽ ഓടുകയും മലയാളസിനിമയിൽ ഒരു ട്രെൻഡ് സെറ്ററായി മാറുകയും ചെയ്ത -ആകാശഗംഗ-യുടെ രണ്ടാം ഭാഗമാണ് ഞാൻ ഉടനേ ചെയ്യുന്ന സിനിമ.. അടുത്തമാസം (ഏപ്രിലിൽ) ചിത്രീകരണം ആരംഭിക്കും.. അതുകഴിഞ്ഞ് മോഹൻലാൽ ചിത്രത്തിന്റെ പണിപ്പുരയിലേക്കു കയറാം എന്നു കരുതുന്നു.. 
 
ജയസൂര്യ നായകനാകുന്ന ചിത്രത്തിന്റെയും "നങ്ങേലി" എന്ന ചരിത്ര സിനിമയുടെയും പേപ്പർ ജോലികൾ നടക്കുന്നു.. ആകാശഗംഗയിലേക്ക് ഒരു പുതുമുഖ നായികയെ തേടുകയാണ്..17നും 22നും ഇടയിൽ പ്രായവും അഞ്ചടി നാലിഞ്ചിനു മുകളിൽ പൊക്കവും അഭിനയ താൽപ്പര്യവുമുള്ള പെൺകുട്ടികളോ അവരുടെ രക്ഷിതാക്കളോ ഈ ഫേസ്ബുക്ക് പേജിലേക്ക് ഫോട്ടോയും ഫോൺ നമ്പറും ഉൾപ്പടെ മെസ്സേജ് ചെയ്താൽ പരിഗണനാർഹരായവരെ സെലക്ട് ചെയ്യാനായി ക്ഷണിക്കുന്നതാണ്.. ഫോട്ടോകളും ഫോൺ നമ്പറും 9746959022 എന്ന നമ്പറിലേക്കു വാട്ട്സ് ആപ്പ് ചെയ്താലും മതിയാകും. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments