'അമ്മയുടെ നിലപാടുകളൊക്കെ മാറ്റാൻ യുക്തനായ ഒരു പ്രസിഡന്റാണ് മോഹൻലാൽ': വിനയൻ

'അമ്മയുടെ നിലപാടുകളൊക്കെ മാറ്റാൻ യുക്തനായ ഒരു പ്രസിഡന്റാണ് മോഹൻലാൽ': വിനയൻ

Webdunia
വെള്ളി, 5 ഒക്‌ടോബര്‍ 2018 (16:25 IST)
ഞങ്ങൾ തമ്മിൽ ഒരു അകൽച്ചയുണ്ടെങ്കിലും പറയാതിരിക്കാൻ വയ്യ, മോഹൻലാൽ എന്നും അമ്മയ്‌ക്ക് നല്ലൊരു നേതാവാണെന്ന് സംവിധായകൻ വിനയൻ.  ‘മോഹന്‍ലാലിന്റെ വളരെ പക്വതയുള്ള ഒരു ലീഡര്‍ ഷിപ്പ് ആണ്, 'മദന്‍ലാല്‍' എന്ന ചിത്രത്തിനിടയ്ക്ക് ഫാൻസുകാര്‍ ഉണ്ടാക്കിയ പ്രശ്‌നത്തിനിടയില്‍ ഞങ്ങൾക്കിടയില്‍ ഒരു അകൽ‌ച്ച ഉണ്ടായിട്ടുണ്ടെങ്കിലും എനിക്ക് നല്ല പ്രതീക്ഷ ആണ് ലാലിൽ' എന്ന് റിപ്പോര്‍ട്ടറിന്റെ മീറ്റ് ദ എഡിറ്റേഴ്‌സിൽ അദ്ദേഹം പറഞ്ഞു.
 
അമ്മയുടെ നിലപാടും ചില സംഘടനകളുടെ നിലപാടുമൊക്കെ മാറ്റാൻ യുക്തനായ ഒരു പ്രസിഡന്റ് ഇപ്പോൾ വന്നിട്ടുണ്ട്. വല്യ സംഘാടക പാടവം ഒന്നും ഇല്ലാത്ത ആള്‍ ആണെങ്കിലും പ്രസ് മീറ്റുകളില്‍ നല്‍കുന്ന വ്യക്തമായ ഉത്തരങ്ങളില്‍ കൂടി ഒരു സംഘാടകന്റെ വളര്‍ച്ച കാണാന്‍ പറ്റുന്നുണ്ട്, അദ്ദേഹത്തിന് ചിലപ്പോള്‍ ഇത് നേരെ കൊണ്ട് പോവാന്‍ പറ്റും'- വിനയന്‍ പറഞ്ഞു.
 
കലാഭാവൻ മണിയുടെ ചാലക്കുടിക്കാരൻ ചങ്ങായിയാണ് തിയേറ്ററുകളിൽ നിന്ന് മികച്ച പ്രതികരണം നേടുന്ന വിനയന്റെ ഏറ്റവും പുതിയ സിനിമ. കോമഡിസ്‌കിറ്റുകളിലൂടെ ശ്രദ്ധേയനായ രാജാമണിയാണ് ഈ ചിത്രത്തില്‍ കലാഭവന്‍ മണിയെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്‌ക്കുകയായിരുന്നു വിനയൻ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കണ്ണൂർ സ്ക്വാഡ് 2നെ പറ്റി മമ്മൂക്കയോട് പറഞ്ഞിട്ടുണ്ട്, വരും.. സമയമെടുക്കും : റോണി ഡേവിഡ്

ജീവിതത്തിൽ ഇങ്ങനെ ഒരു സിനിമയ്ക്കായി പണിയെടുത്തിട്ടില്ല, ടിക്കി ടാക്കയെ പറ്റി ആസിഫ് അലി

ടിനി ടോമിനെതിരെ കേസെടുക്കാം; അൻസിബയുടെ പരാതിയിൽ കോടതി നിർദേശം

Alpha The First Kill : ' 18 വയസ്സ്, നിന്റെ ആദ്യ മിഷന്‍': സ്‌പൈ ആക്ഷന്‍ ചിത്രത്തില്‍ നായികയായി ആലിയ, ആല്‍ഫ ടീസര്‍ പുറത്ത്

ഭാരതി രാജയ്ക്ക് മുൻപും പിൻപും, തമിഴ് സിനിമയെ രണ്ടായി വിഭജിച്ച സംവിധായകൻ, ഭാരതി രാജ വിട പറയുമ്പോൾ

എല്ലാം കാണുക

ഏറ്റവും പുതിയത്

സോനം വാങ്ചുകിന് കേന്ദ്രമന്ത്രി ജെപി നദ്ദ വായിച്ചുകൊടുത്ത മൂന്ന് ഉറപ്പുകള്‍ ഇവയാണ്

ചൈനയ്ക്കും ഇസ്രായേലിനും 12.5% പുതിയ താരിഫ് ചുമത്തി ട്രംപ്; ഇന്ത്യക്ക് 10%

തൊട്ടോ.. തൊട്ടില്ല, സർക്കസ്സുക്കാരെ നാണിപ്പിക്കുന്ന സെലിബ്രിറ്റി പ്രതികരണങ്ങൾ

'നിങ്ങളുടെ പഴയ ഭാരം എത്രയും വേഗം വീണ്ടെടുക്കുക': 26 ദിവസത്തെ നിരാഹാരം അവസാനിപ്പിച്ച സോനം വാങ്ചുകിന് മോദിയുടെ സന്ദേശം

'അടുത്ത ആവശ്യം നിങ്ങളുടെ രാജി ആയിരിക്കും': മോദിക്ക് സിജെപി സ്ഥാപകന്‍ അഭിജീത് ദിപ്‌കെയുടെ സന്ദേശം

അടുത്ത ലേഖനം
Show comments